തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാനായി മാതുലുംഗാദി നസ്യം അഥവ കാമി നസ്യം കണ്ടെത്തിയിരിക്കുകയാണ് വൈക്കത്തെ ശ്രീകൃഷ്ണ ആയുർവേദ ചികിത്സാകേന്ദ്രം.ഒന്നരവർഷം നീണ്ട ഗവേഷണങ്ങൾക്ക് ശേഷമാണ് മാതുലുംഗാദി നസ്യം എന്ന നേസൽ ഡ്രോപ്സ് വികസിപ്പിച്ചിരിക്കുന്നത്.
ക്വാറന്റീനില്‍ കഴിഞ്ഞവരിലും ഹൈ റിസ്ക് ഗ്രൂപ്പ് തൊഴിൽ ചെയ്യുന്നവരിലുമായി ആയിരക്കണക്കിനാളുകളിൽ പകർച്ചപ്പനി പ്രതിരോധത്തിന് ഇത് ഫലപ്രദമെന്ന് ഇവർ പറയുന്നു.കോവിഡ് രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 266 ആളുകളിലാണ് പഠനം നടത്തിയത് . ഇതിലൂടെ ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 3.62% ആയി കുറയ്ക്കാന്‍ ഈ മരുന്നിലൂടെ സാധിച്ചതായി മരുന്നിൻറെ നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഈ തുള്ളി മരുന്ന് മൂക്കിൽ നസ്യമായി ഉപയോഗിച്ചാൽ കോവിഡ് പ്രതിരോധം സാധ്യമാകുമോയെന്ന് ഗവേഷണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു . കോവിഡിനൊപ്പം അലർജി പോലുള്ള മറ്റ് രോഗങ്ങൾക്കും പ്രതിരോധം തീർക്കാനാകുമെന്ന് ഗവേഷണത്തിലൂടെ തെളിഞ്ഞു കഴിഞ്ഞു .
കാമി നസ്യം ഉപയോഗക്രമം
* പകർച്ചപ്പനി പ്രതിരോധത്തിനായി നസ്യം 2 തുള്ളി വീതം രാവിലെയും വൈകുന്നേരവും മൂക്കിലൊഴിക്കാം
* കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായതിന് ശേഷം ഉടൻ തന്നെ ഈ ഔഷധം ഉപയോഗിക്കുന്നതും ഫലപ്രദം
* കഫക്കട്ട് അധികമുള്ളവർ 4 മുതൽ 6 തുള്ളിവരെ ഉപയോഗിക്കാം
* തുമ്മൽ,തലവേദന,തൊണ്ടവേദന,മൂക്കടപ്പ് എന്നീ അവസ്ഥകളിൽ 2 തുള്ളി വീതം രണ്ട് നേരം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...