Alappuzha : കോപ്പ അമേരിക്ക 2021ൽ (Copa America 2021) ലയണൽ മെസിയും (Lionel Messi) സംഘവും മുത്തമിട്ടതോടെ ആവേശത്തിലാണ് അർജന്റീനയുടെ ആരാധകർ. 28 വർഷത്തിന്റെ കണക്ക് ഇനി ഒറ്റയടിക്ക് തീർക്കണം എന്ന മട്ടിലാണ് അർജന്റീനയൻ ഫാൻസ്. പല ഇടങ്ങളിലും ആരാധകർ തങ്ങളുടെ ടീമിന്റെ വിജയം ആഘോഷമാക്കുകയാണ്. അതിനിടയിൽ ഒരു ബ്രസീൽ ഫാനെ കയ്യിൽ കിട്ടാൽ അവര്‍ വിടുമോ, അങ്ങനെ ഒരാളെ കിട്ടി മാവേലിക്കര എംൽഎ എംഎസ് അരുൺകുമാർ (MS Arunkumar).
ഫൈനലിന് മുമ്പെ എംഎൽഎ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു വെല്ലുവിളി ഉയർത്തിയിരുന്നു. നാളത്തെ പ്രഭാതം ഞങ്ങളുടേതാണ് എന്നാണ് അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ മുൻ എംഎൽഎ ആർ രാജേഷിന് സമർപ്പിക്കുന്ന എന്ന് പറഞ്ഞ് ഫൈനലിൽ പ്രവേശിച്ച ബ്രസീൽ ടീമിന്റെ ആഘോഷം ഫേസ്ബുക്കിൽ ഇട്ടിരുന്നു.
ഇതിനെല്ലാം ഒരു മറുപടിക്കാണ് എംഎൽഎയുടെ പ്രദേശവാസികളായ കുറിച്ച് അർജന്റീനിയിൻ ഫാൻസ് എം എസ് അരുൺകുമാറിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. എന്നിരുന്നാലും അർജന്റീനയുടെ ആരാധകരുടെ ആഘോഷത്തിൽ ബ്രസീൽ ഫാനായ എംഎൽഎയും പങ്കെചേർന്നു. എന്നിട്ട് എംഎൽഎ പറഞ്ഞു ''ഭാഗ്യവും കാലവും അയാൾക്കൊപ്പം ആയിരുന്നു. നിറഞ്ഞാടിയ ബ്രസീലിന് അഭിനന്ദനങ്ങൾ"
ALSO READ : Copa America 2021 Final: പൊട്ടിക്കരഞ്ഞ് നെയ്മർ; കെട്ടിപ്പിടിച്ച് മെസി, വീഡിയോ വൈറൽ
ഇന്ന് പുലർല്ലെ നടന്ന കോപ്പ അമേരിക്ക സ്വപ്ന ഫൈനലിലാണ് മെസിയും സംഘവും കാനറികളെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. 28 വർഷത്ത അർജന്റീനയുടെ ട്രോഫി വരളച്ചയായിരുന്നു ഇന്ന് മെസി സംഘവും മാറ്റിക്കുറിച്ചത്. മത്സരത്തിന്റെ 22-ാം മിനിറ്റിൽ എയഞ്ചൽ ഡി മരിയയാണ് അർജന്റീനയ്ക്കായി വിജയ ഗോൾ നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.