Alappuzha : CPM സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച സ്ഥാനാർഥി ലിസ്റ്റിൽ പലതിലും അസ്വാരസ്യങ്ങൾ കേരളത്തിലെങ്ങും കേട്ടിരുന്നെങ്കിലും പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന കാര്യത്തിൽ ഭൂരിഭാഗം പേരും അനുകൂല നിലപാടായിരുന്നു. Kerala Assembly Election പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർഥികളുടെ അഭ്യൂഹ കഥകൾ പ്രചരിച്ച് തുടങ്ങുമ്പോഴേക്കും ഒരു ബന്ധവുമില്ലാതെ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ലിസ്റ്റെത്തുന്നതാണ് പതിവ് കഥ.
അങ്ങനെ ഒരു സ്ഥാനാർഥിത്വമാണ് സിപിഎമ്മിന്റെ മാവേലിക്കര നിയോജക മണ്ഡലം എടുത്തിരിക്കുന്നത്. പാർട്ടിയുടെ കീഴ് ഘടകം മുതൽ പ്രവർത്തിച്ച വന്ന ഒരു യുവാവിനെയാണ് ഇത്തവണ മാവേലിക്കരയിൽ നിർത്താൻ സിപിഎം തീരുമാനിച്ചത്. സിപിഎം മാവേലിക്കരയുടെ എൽഡിഎഫ് സ്ഥാനാർഥിയായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായ എം.എസ് അരുൺ കുമാറിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ALSO READ: കേരളത്തില്‍ LDF സര്‍ക്കാരിന് ഭരണ തുടര്‍ച്ച പ്രവചിച്ച് വീണ്ടും സര്‍വേ ഫലം
എല്ലാവരും ആരാണ് ഈ ചെറുപ്പക്കാരനെന്ന് അന്വേഷിച്ച് ചെല്ലുമ്പോൾ ഒരു റിട്ടയർഡ് കോളേജ് പ്രിൻസിപ്പാലിന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്കാണ് എത്തുന്നത്. മാവേലിക്കര ബുഷപ് മൂർ കോളേജിന്റെ മുൻ പ്രിൻസിപ്പാൽ ഡോ. മാത്യു കോശി പുന്നയ്ക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇതിനോടകം വൈറലായിരിക്കുന്നത്.
പത്ത് വർഷത്തിന് ശേഷം തന്റെ പ്രിൻസിപ്പാലിനെ അരുൺ വിളിച്ച സംഭവത്തിനോട് അനുബന്ധിച്ചാണ് മാത്യു കോശി പുന്നയ്ക്കാട് ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരിക്കുന്നത്. അരുൺ മത്സരിക്കുന്ന മാവേലിക്കര മണ്ഡലത്തിൽ പോലും അല്ലാതിരുന്ന തന്നെ സ്ഥാനാർഥിത്വം ഉറപ്പിച്ചതിന് ശേഷം വിളിച്ച് അരുണും, അരുണുമായി ബന്ധപ്പെട്ട് തന്റെ അനുഭവങ്ങളാണ് പ്രിൻസിപ്പാളിന്റെ പോസ്റ്റിന്റെ ഉള്ളടക്കം.
ALSO READ : Kerala Assembly Election 2021: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു ദിവസം കൂടി അവസരം
2008-10 കാലങ്ങളിൽ ബിഷപ് മൂർ കോളേജിന്റെ പ്രിൻസിപ്പാളായി മാത്യു കോശി പ്രവർത്തിച്ചിരുന്ന സമയത്ത് അരുൺ അവിടെ കോളേജ് ചെയർമാനും കൂടിയായിരുന്നു. മാത്യു കോളേജിലേക്ക് പോകുന്ന വഴിക്ക് തന്നെയാണ് അരുണിന്റെ വീടും. കോളേജിലേക്ക് പോകുമ്പോൾ മാത്യു അരുണിനെയും കൂടെ തന്റെ വാഹനത്തിൽ കൂട്ടാറുണ്ടെന്നു മാത്യു തന്റെ പോസ്റ്റിലൂടെ പറയുന്നു.
എന്നാൽ കുറച്ച് ദിവസങ്ങളായി കോളേജിലേക്ക് കാണാത്ത അരുണിനെ പിന്നീട് കണ്ടപ്പോഴാണ് മാത്യു അറിയുന്നത് അരുൺ ഏത് സാഹചര്യത്തിൽ നിന്നാണ് എല്ലാ ദിവസം തന്റെ പഠനത്തിനായി എത്തുന്നതെന്നും. കടബാധ്യതയും അച്ഛന്റെയും മരണവും അമ്മയും പെങ്ങളും എല്ലാ പഠനത്തിനോടൊപ്പം മുന്നോട്ട് കൊണ്ടുപോയ ഒരു വിദ്യാർഥിയായിരുന്നു അരുണെന്നാണ് മാത്യു തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തൻറേടത്തോടെ നേരിട്ട, നേരിട്ടു കൊണ്ടിരിക്കുന്ന അരുണിനെപ്പോലെയുളളവർ നിയമസഭാംഗമാകണമെന്ന് അറിയിച്ചു കൊണ്ടാണ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഡോ. മാത്യു കോശി പുന്നയ്ക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...