തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ മുതിർന്ന ആർഎസ്എസ് നേതാവ് രാം മാധവുമായും കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയിൽ വിവാദം കത്തിനിൽക്കെയാണ് പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്.
കോവളത്തെ ഹോട്ടലിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ട്. ബിജെപി മുൻ ജനറൽ സെക്രട്ടറി കൂടിയായ രാം മാധവുമായി എഡിജിപി എം.ആർ അജിത് കുമാർ രണ്ടുതവണ കൂടിക്കാഴ്ച നടത്തിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. അതേസമയം, കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ തൃശൂരിലും ഗുരുവായൂരിലുമായി അജിത് കുമാർ സജീവമായിരുന്നു എന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ആർഎസ്എസ് നേതാവ് രാം മാധവുമായി എഡിജിപി സ്ഥാനത്തുള്ള എം.ആര്‍ അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്നാണ് ഉയരുന്ന ചോദ്യം.
അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശന് ആർ എസ്എസ് ബന്ധമുണ്ടെന്ന ആരോപണവുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ രംഗത്തെത്തി. എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണെന്നും അത് മുഖ്യമന്ത്രിക്ക് മേൽ ചാർത്തി രക്ഷപ്പെടാനാണ് വിഡി സതീശൻ ശ്രമിക്കുന്നതെന്നും പിവി അൻവർ എംഎൽഎ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.