Santhosh Madhavan Death: വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു

Santhosh Madhavan Death: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 6, 2024, 01:20 PM IST
  • സന്തോഷ് മാധവൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു
  • നിരവധി കേസുകളാണ് ഇയാൾക്കെതിരെയുണ്ടായിരുന്നത്
Santhosh Madhavan Death: വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു

കൊച്ചി: വിവാദ ആൾ ദൈവം സന്തോഷ് മാധവൻ (സ്വാമി ചൈതന്യ) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. 

2004-ൽ യുഎഇയിൽ നടത്തിയ തട്ടിപ്പ് കേസിൽ ഇൻ്റർപോൾ ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. 2002ൽ തൻറെ പക്കൽ നിന്നും 400,000 ദിർഹം വഞ്ചിച്ചതായി ദുബായ്  ഇന്ത്യൻ വനിത സെറാഫിൻ എഡ്വിൻ ആരോപിച്ചു. 2008 മെയ് 18 ന് കൊച്ചിക്ക് സമീപം തട്ടിപ്പ് കേസിലാണ് സന്തോഷ് മാധവൻ അറസ്റ്റ് ചെയ്തത്. 

നഗ്ന പൂജയെന്ന പേരിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെയക്കം ലൈംഗീകമായി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. കട്ടപ്പന ഇരുപതേക്കറിൽ പാറായിച്ചിറയിൽ മാധവന്റെയും തങ്കമ്മയുടെയും മകനായ സന്തോഷ്‌ കട്ടപ്പന ഗവൺമെന്റ്‌ ഹൈസ്‌ക്കൂളിൽ നിന്നും പത്താം ക്ലാസ്‌ പാസ്സായ വീട്ടിൽ നിന്നു ഇറങ്ങിപ്പുറപ്പെട്ടു. ദരിദ്ര കുടുംബമായതിനാൽ സാമ്പത്തിക പ്രശ്നങ്ങൾ ഇയാളെ അലട്ടയിരുന്നു. അങ്ങിനെ ഒടുവിൽ എറണാകുളത്തെ മരട്‌ തുരുത്തി ക്ഷേത്രത്തിൽ ശാന്തിക്കാരനായി ചേർന്നു. ഇതാണ് ജീവിതത്തിൽ വഴിത്തിരിവായത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോലീസ് ഫ്ലാറ്റ് പരിശോധന നടത്തിയപ്പോഴാണ് ഇവിടെ നിന്നും കടുവത്തോൽ കണ്ടെത്തിയത്. ഇതിലും പ്രതിക്കെതിരെ കേസുണ്ട്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News