Christmas New Year Markets: എല്ലാ ജില്ലകളിലും ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ; 1.34 കോടി രൂപ അനുവദിച്ച് സർക്കാർ

Consumerfed Kerala: വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ക്രിസ്മസ് ചന്തയിൽ സബ്സിഡി നിരക്കിൽ 13 ഇനങ്ങൾ ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Dec 20, 2023, 10:38 AM IST
  • തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും ക്രിസ്മസ്, പുതുവത്സര ചന്തകൾ ആരംഭിക്കും
  • 1600 ഓളം ഔട്ട്ലറ്റുകളിലും വിൽപന ഉണ്ടാകും
Christmas New Year Markets: എല്ലാ ജില്ലകളിലും ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ; 1.34 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: എല്ലാ ജില്ലകളിലും കൺസ്യൂമർ ഫെഡ്‌ ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ ആരംഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിനായി സർക്കാർ 1.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി വ്യക്തമാക്കി. സബ്‌സിഡി തുക നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ വിതരണം ചെയ്യാൻ ഉപയോഗിക്കും.

ബജറ്റിൽ 75 കോടി രൂപയാണ്‌ ഉത്സവകാല വിപണി ഇടപെടലിന്‌ വകയിരുത്തിയിട്ടുള്ളത്‌. ഉത്സവകാല വിൽപനയ്‌ക്ക് ശേഷം സബ്‌സിഡി തുക അനുവദിക്കുന്നതാണ്‌ രീതി. ഇത്തവണ മുൻകൂറായിതന്നെ കൺസ്യൂമർഫെഡിന്‌ തുക അനുവദിച്ചിട്ടുണ്ട്.

സപ്ലൈകോയുടെയും കൺസ്യൂമർഫെഡിന്റെയും ക്രിസ്മസ് ചന്തകൾ നടത്തുമെന്ന് ധനമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് ക്രിസ്മസ് ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം.

വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ക്രിസ്മസ് ചന്തയിൽ സബ്സിഡി നിരക്കിൽ 13 ഇനങ്ങൾ ലഭിക്കും. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും കൺസ്യൂമർഫെഡ് ക്രിസ്മസ്, പുതുവത്സര ചന്തകൾ ആരംഭിക്കും.

1600 ഓളം ഔട്ട്ലറ്റുകളിലും വിൽപന ഉണ്ടാകും. സാധനങ്ങൾ ലഭ്യമാക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഹോർട്ടികോർപ്പിന്റെയും മിൽമയുടെയും സ്റ്റാളുകളും പ്രവർത്തിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News