ആൻറണിയുടെ വക ഒരു ‘കൈ​’ സഹായം

ഓ​ഖി ദു​ര​ന്ത​ത്തി​ൽ​പെ​ട്ടവര്‍ക്ക് സ​ഹാ​യവുമായി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ.​ കെ. ആ​ൻ​റ​ണി. കേ​ര​ള സ​ർ​ക്കാ​രിന്‍റെ ഓ​ഖി ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ 50,000 രൂ​പ​യു​ടെ ചെ​ക്ക്​ അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ കൈ​മാ​റി. 

Last Updated : Dec 11, 2017, 02:29 PM IST
ആൻറണിയുടെ വക  ഒരു ‘കൈ​’ സഹായം

ന്യൂ​ഡ​ൽ​ഹി: ഓ​ഖി ദു​ര​ന്ത​ത്തി​ൽ​പെ​ട്ടവര്‍ക്ക് സ​ഹാ​യവുമായി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ.​ കെ. ആ​ൻ​റ​ണി. കേ​ര​ള സ​ർ​ക്കാ​രിന്‍റെ ഓ​ഖി ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ 50,000 രൂ​പ​യു​ടെ ചെ​ക്ക്​ അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ കൈ​മാ​റി. 

ഡ​ൽ​ഹി​യി​ലെ തന്‍റെ വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ന്ന ആൻറണിയെ മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ്​ അദ്ദേഹം  ചെ​ക്ക്​ ഏ​ൽ​പി​ച്ച​ത്. അതുകൂടാതെ, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ കോ​ൺഗ്ര​സി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും അദ്ദേഹം​ ഉ​റ​പ്പു​ ന​ൽ​കി. 

എ. കെ ആ​ൻ​റ​ണി​യു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ പി​ണ​റാ​യി ഓ​ഖി ദു​ര​ന്ത​ശേ​ഷം ദു​രി​താ​​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും വി​ശ​ദീ​ക​രി​ച്ചു.

സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​നൊ​പ്പ​മാ​ണ്​ പി​ണ​റാ​യി ആ​ൻ​റ​ണിയെ സ​ന്ദ​ർ​ശി​ച്ച​ത്.

 

Trending News