തിരുവനന്തപുരം: കൈത്തറി-ഖാദി ചലഞ്ചിന് (Khadi-handloom challenge) തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സ്പീക്കർ എം.ബി.രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർക്ക് കൈത്തറി, ഖാദി ഓണക്കോടികൾ സമ്മാനിച്ചാണ് കൈത്തറി- ഖാദി ചലഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടത്.
മുഖ്യമന്ത്രിക്കുള്ള ഓണക്കോടി വ്യവസായ മന്ത്രി പി.രാജീവ് സമ്മാനിച്ചു. നിയമസഭാ കവാടത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാരും എംഎൽഎമാരും പങ്കെടുത്തു. ഓണത്തോടനുബന്ധിച്ച് കൈത്തറി, ഖാദി വസ്ത്രങ്ങളുടെ വിൽപന പ്രോത്സാഹിപ്പിക്കുന്നതിനാണ് വ്യവസായ വകുപ്പ് (Industrial) കൈത്തറി- ഖാദി ചലഞ്ച് പ്രഖ്യാപിച്ചത്.
ALSO READ: Onam 2021: അത്തം പിറന്നു.. തിരുവോണത്തിന് ഇനി പത്തു ദിവസം
സർക്കാർ റിബേറ്റ് ഉൾപ്പെടെ 40 ശതമാനം വിലക്കിഴിവ് കൈത്തറി വസ്ത്രങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 5000 രൂപയുടെ ഖാദി കിറ്റ് 2999 രൂപക്ക് ലഭിക്കും. കൊവിഡ് പ്രതിസന്ധി നേരിട്ട കൈത്തറി മേഖലയെ സഹായിക്കാൻ ഓണക്കോടി കൈത്തറി ആക്കണമെന്ന് വ്യവസായമന്ത്രി പി.രാജീവ് അഭ്യർഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...