Cherian Philip Statement : "രാജാവ് നഗ്നനാണെന്ന്" തുറന്നടിച്ച ചെറിയാൻ ഫിലിപ്പിന് അഭിന്ദനം അറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

Kerala Government Disaster Mangment Drawback വടക്കെ ഇന്ത്യയിലെ പ്രകൃതി ദുരന്തങ്ങളിൽ വേദന കാണിക്കുന്ന ഇടതുപക്ഷങ്ങൾ കേരളത്തിലെ ഭരണപരാജയത്തിൽ മൗനത

Written by - Zee Malayalam News Desk | Last Updated : Oct 20, 2021, 02:42 PM IST
  • ഇടതുമുന്നിണിയിൽ ആർക്കമില്ലാത്ത ധൈര്യമാണ് ചെറിയാൻ ഫിലിപ്പിന് ഉണ്ടായതെന്ന് ഫേസ്ബുക്കിൽ കുറിച്ചാണ് വി. മുരളീധരൻ ഇടത് സഹയാത്രകനെ പ്രശംസിച്ചത്.
  • വടക്കെ ഇന്ത്യയിലെ പ്രകൃതി ദുരന്തങ്ങളിൽ വേദന കാണിക്കുന്ന ഇടതുപക്ഷങ്ങൾ കേരളത്തിലെ ഭരണപരാജയത്തിൽ മൗനത പാലിക്കുകയാണെന്ന് മുരളീധരൻ കുറ്റെപ്പെടുത്തി.
  • യൂറോപ്യൻ രാജ്യങ്ങളിൽ വെറുതെ ചുറ്റി കറങ്ങിയാൽ അത് യൂറോപ്യൻ മാതൃക ആകില്ലയെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
Cherian Philip Statement : "രാജാവ് നഗ്നനാണെന്ന്" തുറന്നടിച്ച ചെറിയാൻ ഫിലിപ്പിന് അഭിന്ദനം അറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

New Delhi : സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണത്തിന്റെ പാളിച്ചകളെ (Kerala Government Disaster Mangment Drawbacks) കുറിച്ച് തുറന്നടിച്ച ഇടത് സഹയാത്രകൻ ചെറിയാൻ ഫിലിപ്പിന് (Cherian Philip) അഭിനന്ദം അറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ (V Muraleedharan). സർക്കാരിന്റെ പരാജയത്തെ കുറിച്ച് ഒന്ന് മിണ്ടാൻ പോലും ധൈര്യമില്ലാത്ത ഇടതുമുന്നിണിയിൽ ആർക്കമില്ലാത്ത ധൈര്യമാണ് ചെറിയാൻ ഫിലിപ്പിന് ഉണ്ടായതെന്ന് ഫേസ്ബുക്കിൽ കുറിച്ചാണ് വി. മുരളീധരൻ ഇടത് സഹയാത്രകനെ പ്രശംസിച്ചത്.

"പാർട്ടിക്കൂറും വ്യക്തിപൂജയും മൂലം സർക്കാരിൻ്റെ പരാജയത്തെക്കുറിച്ച് മിണ്ടാൻ ഇടതുമുന്നണിയിൽ ആരും ധൈര്യപ്പെടാത്ത കാലത്താണ് "രാജാവ് നഗ്നനാണെന്ന്" ചെറിയാൻ തുറന്നടിച്ചത്" കേന്ദ്രമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ALSO READ : Cherian Philip: നെതർലണ്ട് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു, തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ല, സർക്കാരിനെ വിമർശിച്ച് ചെറിയാൻ ഫിലിപ്പ്

വടക്കെ ഇന്ത്യയിലെ പ്രകൃതി ദുരന്തങ്ങളിൽ വേദന കാണിക്കുന്ന ഇടതുപക്ഷങ്ങൾ കേരളത്തിലെ ഭരണപരാജയത്തിൽ മൗനത പാലിക്കുകയാണെന്ന് മുരളീധരൻ കുറ്റെപ്പെടുത്തി. 

"നെതര്‍ലന്‍ഡ്സിലല്ല എവിടെ പോയിട്ടുണ്ടെങ്കിലും   ദുരന്തനിവാരണത്തിന്‍റെ ബാലപാഠങ്ങള്‍ പോലും കേരളത്തിലെ ഭരണനേതൃത്വം പഠിച്ചിട്ടില്ലെന്ന് ഏത് കൊച്ചുകുട്ടിക്കും ഇന്ന് ബോധ്യമുണ്ട്" വി മുരളീധരൻ പറഞ്ഞു.

ALSO READ : Kerala Heavy Rain Alert : നാളെയും മറ്റെന്നാളും കേരളത്തില്‍ വ്യാപക മഴ, മലയോരപ്രേദേശങ്ങളില്‍ അതിശക്തമായ മഴ IMD പ്രവചനം

ഡച്ച മാതൃക എന്താണെന്ന് പഠിച്ചിരുന്നെങ്കിൽ ഇങ്ങനെ എല്ലാ വർഷവും മലയോര പ്രജദേശങ്ങളിൽ താമസിക്കുന്ന ജനത മണ്ണിനടിയിലേക്ക് ജീവനോടെ കുഴിച്ച് മുടേണ്ടി വരില്ലായിരുന്നു മുരളീധരൻ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ വെറുതെ ചുറ്റി കറങ്ങിയാൽ അത് യൂറോപ്യൻ മാതൃക ആകില്ലയെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

"ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്. 2018,19 എന്നീ വർഷങ്ങളിലെ പ്രളയത്തിൽ നിന്നും ഒട്ടേറെ പാഠങ്ങൾ നാം പഠിച്ചതാണ്. നെതർലണ്ട് മാതൃകയെക്കുറിച്ച്  അവിടെ പോയി പഠിച്ചു. തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ല" എന്ന് ഫേസ്ബുക്കിൽ കുറിച്ചാണ് ചെറിയാൻ ഫിലിപ്പ് സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിയത്.

ALSO READ : Latest Alerts Kerala |മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം - മുഖ്യമന്ത്രി

മന്ത്രി വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദുരന്തനിവാരണരംഗത്തെ പിണറായി സര്‍ക്കാരിന്‍റെ പരാജയം തുറന്നു പറ‍ഞ്ഞ ഇടതുസഹയാത്രികന്‍ ശ്രീ.ചെറിയാന്‍ ഫിലിപ്പിന് അഭിനന്ദനങ്ങള്‍…

'പരിസ്ഥിതി-കര്‍ഷക സ്നേഹത്തിന്‍റെ 'കുത്തക ഏറ്റെടുത്തിരിക്കുന്ന സിപിഐ സഖാക്കള്‍ക്ക് ഇല്ലാത്ത ആര്‍ജവമാണ് ചെറിയാന്‍ കാട്ടിയത്…

പാർട്ടിക്കൂറും വ്യക്തിപൂജയും മൂലം സർക്കാരിൻ്റെ പരാജയത്തെക്കുറിച്ച് മിണ്ടാൻ ഇടതുമുന്നണിയിൽ ആരും ധൈര്യപ്പെടാത്ത കാലത്താണ് "രാജാവ് നഗ്നനാണെന്ന്" ചെറിയാൻ തുറന്നടിച്ചത്...

ഉത്തരേന്ത്യൻ പ്രളയക്കെടുതിയിൽ വേദനിക്കുന്ന ബുദ്ധിജീവി സമൂഹവും കേരളത്തിലെ ഭരണപരാജയത്തെക്കുറിച്ച് മൗനത്തിലാണ്...

നെതര്‍ലന്‍ഡ്സിലല്ല എവിടെ പോയിട്ടുണ്ടെങ്കിലും   ദുരന്തനിവാരണത്തിന്‍റെ ബാലപാഠങ്ങള്‍ പോലും കേരളത്തിലെ ഭരണനേതൃത്വം പഠിച്ചിട്ടില്ലെന്ന് ഏത് കൊച്ചുകുട്ടിക്കും ഇന്ന് ബോധ്യമുണ്ട്….

അല്ലെങ്കില്‍ വര്‍ഷാവര്‍ഷം പാവപ്പെട്ട മലയോരജനതയെ ഇങ്ങനെ ജീവനോടെ മണ്ണിനടിയില്‍ കുഴിച്ചുമൂടുന്നത്  കാണേണ്ടി വരില്ലായിരുന്നു…

യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങിയാല്‍ യൂറോപ്യന്‍ മാതൃക നടപ്പാക്കാനാവില്ല..
അതിന് ദീര്‍ഘവീക്ഷണമുള്ള ഉദ്യോഗസ്ഥരും ഇച്ഛാശക്തിയുള്ള ഭരണനേതൃത്വവും വേണം….

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള എല്ലാ നീക്കങ്ങളെയും വോട്ടുബാങ്ക് ലക്ഷ്യമിട്ട് അട്ടിമറിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഈ ദുരന്തങ്ങളുടെ മുഖ്യ ഉത്തരവാദി....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News