Cheriyan Philip : ചെറിയാൻ ഫിലിപ്പ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല; തീരുമാനം അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയുടെ തിരക്കിലായതിനാൽ

ഇന്നലെയാണ് ചെറിയാൻ ഫിലിപ്പിനെ ഖാദി വൈസ് ചെയർമാനായി നിയമിച്ച് കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Oct 8, 2021, 11:15 AM IST
  • ഇന്നലെയാണ് ചെറിയാൻ ഫിലിപ്പിനെ ഖാദി വൈസ് ചെയർമാനായി നിയമിച്ച് കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
  • എന്നാൽ അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് ചെറിയാൻ ഫിലിപ്പ് തന്റെ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.
  • 40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിൻ്റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല.
  • രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രതാളുകൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Cheriyan Philip : ചെറിയാൻ ഫിലിപ്പ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല; തീരുമാനം അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയുടെ തിരക്കിലായതിനാൽ

Thirvananthapuram :  ചെറിയാൻ ഫിലിപ് (Cheriyan Philip) ഖാദി വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് അറിയിച്ചു. ഇന്നലെയാണ് ചെറിയാൻ ഫിലിപ്പിനെ ഖാദി വൈസ് ചെയർമാനായി നിയമിച്ച് കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് ചെറിയാൻ ഫിലിപ്പ് തന്റെ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.

40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിൻ്റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രതാളുകൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ALSO READ: Fuel Price: സെഞ്ച്വറിക്കരികെ ഡീസലും, പതിവ് തെറ്റാതെ വീണ്ടും ഇന്ധനവില വർധന

രാഷ്ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങൾ, മാദ്ധ്യമ പ്രമുഖർ, സമുദായ നേതാക്കൾ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വർഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വിപ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: കൊച്ചിയില്‍ വീണ്ടും ലഹരി ഇടപാട്, ഐടി കമ്പനി മാനേജര്‍ ഉള്‍പ്പടെയുള്ള സംഘം പിടിയില്‍

കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാൾ മാർക്സ് തൻ്റെ സിദ്ധാന്തങ്ങൾ ആവിഷ്ക്കരിച്ചത്‌. തടവിൽ കിടന്നാണ് ജവഹർലാൽ നെഹ്റു ഇന്ത്യയെ കണ്ടെത്തൽ എന്ന മഹത് ഗ്രന്ഥം രചിച്ചത്. ഇതെല്ലാം എനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഇരുചക്ര വാഹനങ്ങളിൽ കുട ചൂടി യാത്ര ചെയ്യുന്നത് ശിക്ഷാർഹം; ഉത്തരവ് പുറത്തിറക്കി Transport Commissioner

ഇപ്പോഴും വിപണന മൂല്യമുള്ള രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ്   സഹായിയായ കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിൻ്റെ പുതിയ പതിപ്പ് ഡി സി ബുക്സ് ഈ മാസം തന്നെ പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News