ഉപതരിഞ്ഞെടുപ്പകളിൽ സിപിഎമ്മിന് വലിയ വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് ചേലക്കര. മുൻ എം.എൽ.എ യു ആർ പ്രദീപിനെ കളത്തിലിറക്കി മണ്ഡലം നിലനിര്‍ത്താൻ സിപിഎം ശ്രമിക്കുമ്പോള്‍ രമ്യാ ഹരിദാസനിലൂടെ മണ്ഡലം പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. കെ ബാലകൃഷ്ണനിലൂടെ വോട്ട് ഷെയർ വർധിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.
മണ്ഡലം രൂപികരിച്ചത് മുതല്‍ ഇത് കോട്ടയെന്ന് വിശേഷിപ്പിക്കവുന്ന മണ്ഡലമാണ് ചേലക്കര. സംവരണ മണ്ഡലമായി പുനര്‍ നിർണ്ണയിച്ചതിന് ശേഷം മൂന്ന് തവണ മാത്രമാണ് യുഡിഎഫിന് ചേലക്കരയിൽ ജയിക്കാനായത്. 1996 മുതൽ സിപിഎമ്മിന് തിരഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മണ്ഡലം പിടിച്ചെടുക്കാൻ പലരേയും പയറ്റിനോക്കിയെങ്കിലും കോണ്‍ഗ്രസിന് അടി പതറുകയായിരുന്നു.
2021ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനായി കെ രാധാകൃഷ്ണനും കോൺഗ്രസിനായി സി.സി കൃഷ്മകുമാറും ബിജെപിക്കായി ഷാജുമോനുമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. അന്ന് ആകെ പോള്‍ ചെയ്യപ്പെട്ടതിന്റെ 54.41 ശതമാനം വോട്ട് നേടിയായിരുന്നു ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ ജയം. അതായത് 83,415 വോട്ടിന്. അന്ന് കോൺഗ്രസ് സ്ഥാനാർഥിക്ക് അവിടെ നേടാൻ ആയത് 44,015 വോട്ടാണ്. ബിജെപി 24,045 വോട്ടും നേടി.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ യുഡിഎഫിന് അനുകൂലമായിരുന്നു. രമ്യാ ഹരിദാസായിരുന്നു സ്ഥാനാര്‍ഥി. ചേലക്കര മണ്ഡലത്തിൽ വലിയ മുന്നേറ്റം ഉണ്ടക്കാൻ കോണ്‍ഗ്രസിന് ആ തിരിഞ്ഞെടുപ്പിൽ കഴിഞ്ഞു. അതിന്റെ ആത്മ വിശ്വസത്തിലാണ് രമ്യാഹരിദാസിനെ ചേലക്കരയിൽ സ്ഥാനാർത്ഥിയാക്കന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതും. എന്നാൽ പാളത്തിൽ പട എന്ന തരത്തിലാണ് അവിടെത്തെ സ്ഥിതി. വിമത സ്ഥാനാർത്ഥി അവിടെയും കോൺഗ്രസിന് വെല്ലുവിളിയായി നില്‍ക്കുകയാണ്.
കോൺഗ്രസ് നേതാവായിരുന്ന എൻകെ സുധീറിനെ സ്ഥാനാഥിയാക്കാൻ പി.വി.അൻവർ തീരുമാനിച്ചതോടെ വീണ്ടും കാര്യങ്ങൾ തകിടം മറിഞ്ഞു. അനു നയ ചർച്ചകൾ നടന്നെങ്കിലും ഇതു വരെ അനുനയത്തിൽ എത്തിയിട്ടില്ല. അൻവര്‍ സൗകര്യം ഉണ്ടെങ്കില്‍ സ്ഥാനാര്‍ഥിയെ പിൻവലിക്കട്ടെ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞെങ്കിലും, ചർച്ചകളിലൂടെ പരിഹാരം കാണാമെന്ന നിലപാടിലാണ് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ.
ALSO READ: രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; പത്രികാ സമർപ്പണം നാളെ
ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തില്‍ നിന്ന് ബിജെപിക്ക് 22,000 വോട്ടാണ് നേടാൻ കഴിഞ്ഞത്. ആത് ഉയർത്തികൊണ്ടു വരിക എന്നതാണ് ബാലകൃഷ്ണനിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ചേലക്കരയിലെ പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് ആദ്യഘട്ടത്തിൽ പറയാന്‍ കഴിയും. വിമത സ്ഥാനാർഥി എത്രത്തോളം യുഡിഎഫ് വോട്ട് പിടിക്കും എന്നത് അനുസരിച്ചാകും അവിടെത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രമ്യാ ഹരിദാസിന്റെ ജയം. യുആർ പ്രദീപിലൂടെ മണ്ഡലം നിലനിർത്താന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.