ലോക്ക്ഡൌണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ ഇന്ന് മുതലാണ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്.
സര്‍ക്കാരിന്റെ 'ബെവ്ക്യൂ' ആപ്പിലൂടെയാണ് മദ്യം ലഭ്യമാക്കുന്നത്. ആപ് ലഭ്യമാക്കുന്ന ടോക്കണില്‍ പറയുന്ന സമയത്ത് വേണം മദ്യം വാങ്ങാനെത്താന്‍. ടോക്കണിലെ QR കോഡ് വെരിഫൈ ചെയ്ത ശേഷമാകും മദ്യം നല്‍കുക.
അഭ്യന്തര വിമാന സര്‍വീസുകള്‍ ഉടന്‍, സംസ്ഥാനങ്ങള്‍ക്ക് നേരെ മുഖം തിരിച്ച് കേന്ദ്രം!!
എന്നാല്‍, മദ്യം വാങ്ങാനായി ബിവറേജസിലെത്തിയ വയോധികന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മൊബൈല്‍ ആപ്പ് വഴിയാണ് വിതരണം നടത്തുകയെന്ന വാര്‍ത്ത കണ്ടിരുന്നെങ്കിലും ഇദ്ദേഹം പെന്‍ഷന്‍ കാശുമായി നേരെ ഔട്ട്‌ലെറ്റില്‍ എത്തുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പൈസയില്ലെന്നും അതിലും ഭേദം മദ്യപാനം നിര്‍ത്തുന്നതാകുമെന്നാണ് അദ്ദേഹം പറയുന്നത്. വീട്ടുകാര്‍ പോലുമറിയാതെയാണ് ഇദ്ദേഹം വെര്‍ച്വല്‍ ക്യൂവിലൊന്നും നില്‍ക്കാതെ നേരെ ബിവറേജസിലേക്ക് എത്തിയത്.
ഒരാഴ്ചയായി മരണമില്ല; അത്ഭുത മരുന്നുമായി ക്യൂബ, പ്രതീക്ഷ!!
എന്നാല്‍, ടോക്കണില്ലാതെ ഔട്ട്‌ലെറ്റിലെത്തിയ വയോധികനോട് പോലീസ് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം, രാവിലെ ഒന്‍പത് മണി മുതലാണ് സംസ്ഥാനത്ത് മദ്യ വിതരണം നടപ്പിലാക്കുക. എന്നാല്‍, ഓണ്‍ലൈനില്‍ ടോക്കണ്‍ എടുക്കുന്നതിനായി ആരംഭിച്ച ആപ് തകരാറിലാണെന്ന ആക്ഷേപവുമുണ്ട്.
കൊറോണ: മനുഷ്യരിലെ ആദ്യ വാക്സിന്‍ പരീക്ഷണം സുരക്ഷിതം, പ്രതീക്ഷ!!
എന്നാല്‍, ആപ് ഡൌണ്‍ലോഡ് ചെയ്യാനാകുനില്ല, ഒടിപി ലഭിക്കുന്നില്ല . എന്നിങ്ങനെ നിരവധി പരാതികളാണ് ആപിനെതിരെ ഉയരുന്നത്. പ്ലേസ്റ്റോറില്‍ സെര്‍ച്ച് ചെയ്‌താല്‍ ആപ് ലഭ്യമാകില്ല. ആപ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് പുറത്തുവിട്ട ലിങ്ക് വഴിയാണ് ആപ് ഡൌണ്‍ലോഡ് ചെയ്യുന്നത്.
ഡൌണ്‍ലോഡ് ചെയ്ത ആപ്പില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലും തടസമുണ്ട്. കൂടാതെ, ആപ്പിലെ ബുക്കിംഗ് സമയം ഒന്‍പത് മണി വരെ ദീര്‍ഘിപ്പിച്ചിരുന്നു.