Periya twin murder case: സർക്കാരിന് തിരിച്ചടി; കേസ് CBI അന്വേഷിക്കും

സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളിക്കൊണ്ട് കേസ് സിബിഐ തന്നെ കേസ് അന്വേഷിക്കുമെന്ന് സുപ്രിംകോടതി വിധിച്ചു.    

Last Updated : Dec 1, 2020, 05:34 PM IST
  • സുപ്രിംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് പറഞ്ഞു.
  • നീതികേട് കാണിച്ച സർക്കാരിനേറ്റ തിരിച്ചടിയാണ് വിധി. സിബിഐ അന്വേഷണത്തിൽ മുഴുവൻ കുറ്റവാളികളും വെളിച്ചത്തുവരുമെന്നാണ് പ്രതീക്ഷ.
  • ജീവനും സ്വത്തും സംരക്ഷിക്കേണ്ട മുഖ്യമന്ത്രി വിശ്വാസം നഷ്ടപ്പെടുത്തിയെന്നും ശരത് ലാലിന്റെ പിതാവ് പ്രതികരിച്ചു.
Periya twin murder case: സർക്കാരിന് തിരിച്ചടി; കേസ് CBI അന്വേഷിക്കും

ന്യുഡൽഹി:  പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാരിന് തിരിച്ചടി. സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളിക്കൊണ്ട് കേസ് സിബിഐ (CBI) തന്നെ കേസ് അന്വേഷിക്കുമെന്ന് സുപ്രിംകോടതി വിധിച്ചു. 

ഹർജി നിരീക്ഷിച്ച കോടതി സംസ്ഥാന സർക്കാരിന്റേത് നിലനിൽക്കുന്ന ഹർജി അല്ലെന്നും ഇത്തരം ഒരു ഹർജി (Petition) വേണമായിരുന്നോയെന്നും ചോദിച്ചു.  മാത്രമല്ല സർക്കരിന്റെ ഈ നിലപാടിൽ സംശയമുണ്ടെന്നും കേസ് ഫയൽ നൽകുന്നതുൾപ്പെടെഅന്വേഷണത്തിൽ ഒരു തടസവും ഉണ്ടാക്കരുതെന്നും സർക്കാരിനോട് കോടതി (Supreme Court) നിർദ്ദേശിച്ചു.    

Also read: LPG Price: പാചക വാതക വിലയിൽ വർധനവ്; ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല 

മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ്, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് എന്നിവരാണ് സർക്കാരിന് വേണ്ടി ഹാജരായത്. ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ഗിരി, അഭിഭാഷകന്‍ എം. ആര്‍ രമേശ് ബാബു എന്നിവരും ഹാജരായി.  

സുപ്രീം കോടതിയുടെ (Supreme Court) ഈ വിധിയിൽ സന്തോഷമുണ്ടെന്നും നീതികേട് കാണിച്ച സർക്കാരിനുള്ള തിരിച്ചടിയാണ് ഈ വിധിയെന്നും കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് പറഞ്ഞു.  മാത്രമല്ല സിബിഐ (CBI) അന്വേഷണത്തിൽ മുഴുവൻ കുറ്റവാളികളും വെളിച്ചത്ത് വരുമെന്നാണ് പ്രതീക്ഷയെന്നും ജീവനും സ്വത്തും സംരക്ഷിക്കേണ്ട മുഖ്യമന്ത്രി വിശ്വാസം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.   

Also read: 11 Digit Mobile Number‌: ജനുവരി 15 മുതൽ‌ നിങ്ങളുടെ മൊബൈൽ‌ നമ്പർ‌ 11 അക്കമായി മാറും, പുതിയ നിയമം അറിയു.. 

അതേസമയം, സുപ്രിംകോടതി (Supreme Court) വിധിയിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് പറഞ്ഞു. നീതികേട് കാണിച്ച സർക്കാരിനേറ്റ തിരിച്ചടിയാണ് വിധി. സിബിഐ (CBI) അന്വേഷണത്തിൽ മുഴുവൻ കുറ്റവാളികളും വെളിച്ചത്തുവരുമെന്നാണ് പ്രതീക്ഷ. ജീവനും സ്വത്തും സംരക്ഷിക്കേണ്ട മുഖ്യമന്ത്രി വിശ്വാസം നഷ്ടപ്പെടുത്തിയെന്നും ശരത് ലാലിന്റെ പിതാവ് പ്രതികരിച്ചു. 

Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

 

Trending News