Onam 2023: 14 ഇനങ്ങളുമായി ഓണക്കിറ്റ്; സൗജന്യ ഓണക്കിറ്റ് ലഭിക്കുക ഈ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം

Onam kit 2023: 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.

Written by - Zee Malayalam News Desk | Last Updated : Aug 16, 2023, 03:14 PM IST
  • ഓണക്കിറ്റ് ഇത്തവണ മഞ്ഞ കാർഡിന് മാത്രം നൽകിയാൽ മതിയെന്നാണ് മന്ത്രിസഭാ യോ​ഗ തീരുമാനം
  • അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും ഓണക്കിറ്റ് നൽകും
  • കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും
Onam 2023: 14 ഇനങ്ങളുമായി ഓണക്കിറ്റ്; സൗജന്യ ഓണക്കിറ്റ് ലഭിക്കുക ഈ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം

തിരുവനന്തപുരം: ഓണക്കിറ്റ് മഞ്ഞ കാർഡിന് മാത്രം നൽകിയാൽ മതിയെന്ന് മന്ത്രിസഭായോഗ തീരുമാനം. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 5,87,691 എഎവൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകൾ നൽകും. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.

ഓണക്കിറ്റ് ഇത്തവണ എല്ലാവർക്കുമില്ല. മഞ്ഞ കാർഡിന് മാത്രം നൽകിയാൽ മതിയെന്നാണ് മന്ത്രിസഭാ യോ​ഗ തീരുമാനം. സേമിയ പായസം മിക്സ്, നെയ്യ്, കശുവണ്ടി പരിപ്പ്, തേയില, ചെറുപയർ പരിപ്പ്, വെളിച്ചെണ്ണ, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.

ALSO READ: Onam 2023: വിമാനത്തില്‍ ഇലയിട്ട് ഓണസദ്യ! വിഭവസമൃദ്ധമായ മെനുവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും ഓണക്കിറ്റ് നൽകും. അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം  നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍  സാധാരണക്കാരന് ലഭിക്കുന്ന തരത്തിലാണ് ചന്തകള്‍ ക്രമീകരിച്ചിരിക്കുന്നത്.

തിരക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും ചന്തകളില്‍ ഏര്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വർഷം 83 ലക്ഷത്തിൽ അധികം പേർക്ക് കിറ്റ് ലഭിച്ചിരുന്നു. കഴിഞ്ഞവർഷം തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നത്. 93,83,902 കാർഡുകളാണ് സംസ്ഥാനത്തുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News