Bus fare: ബസ് ചാർജ് വർധിപ്പിക്കണമെന്ന് ബസ് ഉടമകൾ; നിരക്ക് വർധനയില്ലെങ്കിൽ അനിശ്ചിതകാല സമരം

മാര്‍ച്ച് 31ന് മുൻപ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം നടത്തുമെന്നാണ് ബസ് ഉടമകൾ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 12, 2022, 03:49 PM IST
  • ബസ് നിരക്ക് വർധനവുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തില്ലെന്ന് മാത്രമല്ല ബജറ്റിൽ പരാമർശം പോലുമില്ല
  • ഈ സാഹചര്യത്തില്‍ കൂടിയാണ് സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമര തീരുമാനം
  • ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടു പോകാൻ സർക്കാരിന്റെ സഹായം വേണം
  • മിനിമം ചാർജ് 12 രൂപയും വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയും ആക്കണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു
Bus fare: ബസ് ചാർജ് വർധിപ്പിക്കണമെന്ന് ബസ് ഉടമകൾ; നിരക്ക് വർധനയില്ലെങ്കിൽ അനിശ്ചിതകാല സമരം

തൃശൂർ: ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല സമരം നടത്തുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. മാര്‍ച്ച് 31ന് മുൻപ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം നടത്തുമെന്നാണ് ബസ് ഉടമകൾ പറയുന്നത്. ബസ് ഉടമകളുടെ മറ്റ് സംഘടനകളുമായി കൂടിയാലോചിച്ച് സമര തിയതി പ്രഖ്യാപിക്കുമെന്നും ഇവർ അറിയിച്ചു. തൃശൂരിൽ ചേർന്ന ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെറഡറേഷന്‍ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ബസ് നിരക്ക് വർധനവുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തില്ലെന്ന് മാത്രമല്ല ബജറ്റിൽ പരാമർശം പോലുമില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ്  സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമര തീരുമാനം. ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടു പോകാൻ സർക്കാരിന്റെ സഹായം വേണം. നാല് മാസമായി വിദ്യാർഥികളുടെ നിരക്ക് വർധന ആവശ്യപ്പെടുന്നു. സാമ്പത്തികമായി തകർന്ന നിലയിലാണ് ബസ് സർവീസുകൾ. എന്നിട്ടും സർക്കാർ പരിഗണിക്കുന്നില്ല. മിനിമം ചാർജ് 12 രൂപയും വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയും ആക്കണമെന്ന് ഉടമകൾ  ആവശ്യപ്പെട്ടു.

നഷ്ടത്തിന്‍റെ കണക്ക് മാത്രം നിരത്തുന്ന കെ.എസ്.ആര്‍.ടി.സിക്ക് ബജറ്റില്‍ 1,100 കോടി രൂപ വകയിരുത്തിയ സര്‍ക്കാര്‍ സ്വകാര്യ മേഖലയെ കണ്ടില്ലെന്ന് നടിച്ചത് നിരാശാജനകമാണ്. വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വർധിപ്പിച്ചത് പ്രധിഷേധാര്‍ഹമാണെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെറഡറേഷന്‍ സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News