Brahmapuram Plant Fire : കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും രണ്ട് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി; പൊതുപരീക്ഷകൾക്ക് മാറ്റമില്ല

Kochi Schools Holiday : പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെയും മറ്റെന്നാളും ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 8, 2023, 07:05 PM IST
  • പ്രൊഫഷണല് കോളേജ് ഉള്പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി
  • സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്ക്കും അവധി ബാധകമായിരിക്കും
  • എസ് എസ് എല് സി, ഹയര് സെക്കന്ഡറി പരീക്ഷ ഉള്പ്പടെ പൊതു പരീക്ഷകള്ക്ക് മാറ്റമില്ല.
Brahmapuram Plant Fire : കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും രണ്ട് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി; പൊതുപരീക്ഷകൾക്ക് മാറ്റമില്ല

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിലെയും സമീപ പഞ്ചായത്തുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസത്തേക്ക് എറണാകുളം ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് കൊച്ചി നഗരത്തിലെയും സമീപ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതെന്ന് ജില്ല കലക്ടർ അറിയിച്ചു. പ്രൊഫണൽ കോളേജുകൾ ഉൾപ്പടെയുള്ളവർക്കാണ് അവധി ബാധകം. അതേസമയം പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ലയെന്ന് ജില്ല കലക്ടർ വ്യക്തമാക്കി.

കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ, വടവുകോട് - പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് എറണാകുളം ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മാർച്ച് ഒമ്പത് വ്യാഴം, മറ്റെന്നാൾ മാർച്ച് പത്ത് വെള്ളി ദിനങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ : Director Vinayan: 'ജനാലകൾ പോലും തുറക്കാതായിട്ട് ദിവസങ്ങളായി, എന്നിട്ടും...' ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണവുമായി വിനയൻ

അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഉള്‍പ്പടെ പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. നാളെ മാർച്ച് ഒമ്പത് മുതലാണ് എസ്എസ്എൽശി പരീക്ഷയ്ക്ക് തുടക്കമാകുന്നത്. ഹയർ സക്കൻഡറി പരീക്ഷകൾ നാളെ കഴിഞ്ഞ് മാർച്ച് പത്ത് മുതൽ ആരംഭിക്കുകയും ചെയ്യു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷനെയും ജില്ല ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനമാണ് സംസ്ഥാന ഹൈക്കോടതി നടത്തിയിരിക്കുന്നത്. മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണെന്നും എന്നാൽ കൊച്ചിയിലടക്കം പലയിടത്തും പൗരൻമാർക്ക് ഈ അവകാശം നഷ്ടമാകുന്നുയെന്ന് കോടതി പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട കോടതി എന്ന നിലയ്ക്കും പൗരൻമാരുടെ അവകാശങ്ങളുടെ സംരക്ഷകർ എന്ന നിലയ്ക്കുമാണ് വിഷയത്തിൽ സ്വമേധയാ കേസെടുത്തതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇപ്പോഴത്തെ പ്രശ്നം മാത്രം പരിഹരിച്ചത് കൊണ്ട് കാര്യമില്ലെന്നും ശാശ്വത പരിഹാരമാണ് വേണ്ടതെന്നും കോടതി നിർദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News