അമൃത,രാജ്യരണി എക്സ്പ്രസുകളില്‍ ബോംബ് ഭീഷിണി; ഷൊര്‍ണൂരില്‍ പോലീസും ബോംബു സ്കോടും പരിശോധന നടത്തി

തിരുവനന്തപുരം - നിലമ്ബൂര്‍ രാജ്യറാണി, തിരുവനന്തപുരം - പാലക്കാട് അമൃത എക്സപ്രസ് എന്നീ തീവണ്ടികള്‍ക്ക് ബോംബ് ഭീഷണി. ഇതേത്തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനുകളില്‍ പോലീസും ബോംബു സ്കോടും പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌ക്വാഡിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Last Updated : Sep 16, 2016, 01:16 PM IST
അമൃത,രാജ്യരണി എക്സ്പ്രസുകളില്‍ ബോംബ് ഭീഷിണി; ഷൊര്‍ണൂരില്‍ പോലീസും ബോംബു സ്കോടും പരിശോധന നടത്തി

ഷൊര്‍ണ്ണൂര്‍: തിരുവനന്തപുരം - നിലമ്ബൂര്‍ രാജ്യറാണി, തിരുവനന്തപുരം - പാലക്കാട് അമൃത എക്സപ്രസ് എന്നീ തീവണ്ടികള്‍ക്ക് ബോംബ് ഭീഷണി. ഇതേത്തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനുകളില്‍ പോലീസും ബോംബു സ്കോടും പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌ക്വാഡിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

രാജ്യറാണി എക്‌സ്പ്രസില്‍ യാത്ര ചെയ്ത യുവാവിന്‍റെ ഫോണ്‍ വാങ്ങി മറ്റൊരു യുവാവ് മൂന്ന് നമ്പറുകളിലേക്ക് വിളിച്ച് ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്തയാള്‍ തൃശ്ശൂരില്‍ ഇറങ്ങി. ട്രെയിന്‍ ഷൊര്‍ണ്ണൂര്‍ എത്തിയപ്പോള്‍ ഫോണിന്റെ ഉടമയായ യുവാവാണ് വിവരം പൊലീസിനെ അറിയിച്ചത്.

യുവാവ് വിളിച്ച ഫോണ്‍ നമ്ബറുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. മാനസികാസ്വാസ്ഥമുള്ള യുവാവാണ് ഫോണ്‍ വിളിച്ചതെന്നാണ് പ്രാഥമിക വിവരം. പരിശോധന പ്ലാറ്റ്ഫോമില്‍ വച്ചായതിനാല്‍ മറ്റ് ട്രെയിനുകളുടെ സമയ ക്രമീകരണത്തെ ബാധിച്ചിട്ടില്ല.

Trending News