തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ മോഷണം പതിവാകുന്ന സാഹചര്യത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ജില്ലാ പോലീസ് മേധാവി, കെഎസ്ആർടിസി സിഎംഡി എന്നിവർ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സംർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
തമ്പാനൂർ ബസ് ടെർമിനലിൽ ഇരുചക്ര വാഹനങ്ങൾ മോഷണം പോകുന്ന സംഭവം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അത്യാവശ്യ യാത്രകൾക്കായി പോലും എത്തുന്ന യാത്രക്കാർ പാസെടുത്ത് ബസ് ടെർമിനലിൽ വാഹനം പാർക്ക് ചെയ്താണ് പോകുന്നത്. തിരികെയെത്തുമ്പോഴാണ് മോഷണം നടന്ന സംഭവം അറിയുന്നത്. ഇത് പതിവ് സംഭവമായതോടെയാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്.
Read Also: ക്ലാസ് പഠനം മുടക്കിയുള്ള പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കരുത്: മന്ത്രി വി ശിവൻകുട്ടി
സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ അധികൃതരോട് റിപ്പോർട്ട് തേടിയത്. ജില്ലാ പോലീസ് മേധാവി, കെഎസ്ആർടിസി സിഎംഡി എന്നിവർ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സംർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയെതുടർന്നാണ് നടപടി. ടെർമിനലിന് സമീപം പാർക്ക് ചെയ്യുന്ന ബൈക്കുകളും ഇതോടൊപ്പം മോഷ്ടിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...