തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക രോഗി മരിച്ച സംഭവം: വിദഗ്ധ സമിതി അന്വേഷണം തള്ളി ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക രോഗി മരിച്ച സംഭവം: വിദഗ്ധ സമിതി അന്വേഷണം തള്ളി ആരോഗ്യമന്ത്രി

Written by - രജീഷ് നരിക്കുനി | Edited by - Priyan RS | Last Updated : Jun 23, 2022, 04:01 PM IST
  • സംഭവത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ സമഗ്ര അന്വേഷണം നടക്കുന്നുണ്ട്.
  • ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചതിനെ തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തിരുന്നു.
  • ബന്ധുക്കല്‍ നല്‍കിയ പരാതിയില്‍ അന്വേഷണം കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്കും കൈമാറിയിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക രോഗി മരിച്ച സംഭവം: വിദഗ്ധ സമിതി അന്വേഷണം തള്ളി ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ വൃക്കരോഗി മരിച്ച സംഭത്തില്‍ വിദഗ്ധ സമിതി അന്വേഷണം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ സമഗ്ര അന്വേഷണം നടക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ഉന്നയിച്ച പരാതികളും പരിശോധിക്കുമെന്നും പോസ്‌റ്റോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ അന്വേഷണം പൂര്‍ത്തിയാകുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചതിനെ തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ദ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യമുന്നയിച്ചത്. 

Read Also: Anitha Pullayil : അനിത പുല്ലയിലിനെ സഹായിച്ചത് സഭ ടിവിയുടെ സഹായ കരാര്‍ കമ്പനി ജീവനക്കാരൻ

എന്നാല്‍ ഈ ആവശ്യം ആരോഗ്യമന്ത്രി വീണ ജോര്‍ജ് തള്ളി. സംഭവത്തില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത് സമഗ്ര അന്വേഷണമാണെന്ന് മന്ത്രി പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ അന്വേഷണം പൂര്‍ത്തിയാവുകയുള്ളൂ.

വ്യക്കയുമായെത്തിയ പെട്ടി തട്ടിയെടുത്തുവെന്ന മെഡിക്കല്‍ കോളേജിന്റെ പരാതിയും അഡീഷണല്‍ സെക്രട്ടറി അന്വേഷിക്കും. അട്ടിമറി നടന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യകതമാക്കി. അതേസമയം രോഗിയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച ബന്ധുക്കല്‍ നല്‍കിയ പരാതിയില്‍ അന്വേഷണം കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്കും കൈമാറിയിട്ടുണ്ട്. 

Read Also: Dengue fever: കൊച്ചിയിൽ ഡെങ്കിപ്പനി പടരുന്നു; പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപം

ചികിത്സ പിഴവ് സംബന്ധിച്ച പരാതി ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന വ്യവസ്ഥ പ്രകാരമാണ് നടപടി. സംഭവത്തിൽ പ്രതിഷേധവുമായി വിവിധ പ്രതിപക്ഷ സംഘടനകളും പാർട്ടികളും രംഗത്തുണ്ട്. ഗുരുതര അനാസ്ഥ സംഭവത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News