Major Ravi: 'ബീഫ് പശുവല്ല'; അസം മുഖ്യമന്ത്രി ഹിമന്തക്കെതിരെ ബിജെപി കേരള വൈസ് പ്രസിഡൻ്റ് മേജർ രവി

Beef Ban In Assam: അസമില്‍ ബീഫ് വില്‍ക്കുന്നതിനും പാകം ചെയ്യുന്നതിനുമുള്‍പ്പെടെ വിലക്കേര്‍പ്പെടുത്തി കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 6, 2024, 12:02 PM IST
  • അസമില്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയിൽ വിമര്‍ശനവുമായി മേജര്‍ രവി
  • ആദ്യം നിങ്ങള്‍ ബീഫ് എന്താണ്, പശു എന്താണെന്ന് മനസിലാക്കണമെന്നും ഇത് തമ്മിലുള്ള വ്യത്യാസം എന്താണെന്ന് കണ്ടെത്തണമെന്നും മേജര്‍ രവി
Major Ravi: 'ബീഫ് പശുവല്ല'; അസം മുഖ്യമന്ത്രി ഹിമന്തക്കെതിരെ ബിജെപി കേരള വൈസ് പ്രസിഡൻ്റ് മേജർ രവി

ന്യൂഡല്‍ഹി: അസമില്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയിൽ  വിമര്‍ശനവുമായി ബിജെപി കേരളഘടകം വൈസ് പ്രഡിസൻ്റായ മേജര്‍ രവി രംഗത്ത്. പശുവും ബീഫും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ നടത്തുന്ന പരാമര്‍ശങ്ങള്‍ ജനങ്ങളില്‍ തെറ്റായ സന്ദേശമാണുണ്ടാക്കുന്നതെന്നും ആര്‍ക്കെങ്കിലും ബീഫ് കഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അവര്‍ കഴിച്ചോട്ടേയെന്നും മേജര്‍ രവി വ്യക്തമാക്കി. 

Also Read: ആൽബിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി; പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് പൊതുദർശനം

ആദ്യം നിങ്ങള്‍ ബീഫ് എന്താണ്, പശു എന്താണെന്ന് മനസിലാക്കണമെന്നും ഇത് തമ്മിലുള്ള വ്യത്യാസം എന്താണെന്ന് കണ്ടെത്തണമെന്നും. പെട്ടെന്ന് ബീഫ് നിരോധിക്കുന്നു എന്ന് പറയുന്നത് സാധാരണക്കാരായ ജനങ്ങളില്‍ തെറ്റായ സന്ദേശമെത്തിക്കുമെന്നും. ആര്‍ക്കെങ്കിലും ബീഫ് കഴിക്കണം എന്നുണ്ടെങ്കില്‍ അവര്‍ക്ക് കഴിക്കാം, നമുക്ക് എന്ത് വേണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ടെന്നും. ബീഫ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എരുമകളേയും കാളകളേയുമാണെന്നും മേജര്‍ രവി പ്രതികരിച്ചു.

ബീഫ് വിഷയത്തിൽ കേരളത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ബീഫും പോര്‍ക്കുമെല്ലാം വാങ്ങിക്കാം. പശുക്കള്‍ക്ക് ഹൈന്ദവ വിശ്വാസപ്രകാരം ചില സ്ഥാനങ്ങളുണ്ടെന്നും താൻ പശുക്കളെ കശാപ്പ് ചെയ്യുന്ന ഒരു സ്ഥലവും  ഇതുവരെ കണ്ടിട്ടിലെന്നും അദ്ദേഹം പറഞ്ഞു.

Also Read: സ്വർണവിലയിൽ നേരിയ കുറവ്; അറിയാം ഇന്നത്തെ നിരക്ക്!

കഴിഞ്ഞ ദിവസം അസമില്‍ ബീഫ് വില്‍ക്കുന്നതിനും പാകം ചെയ്യുന്നതിനുമുള്‍പ്പെടെ വിലക്കേര്‍പ്പെടുത്തി കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. നേരത്തെ ക്ഷേത്രങ്ങളുടെ അഞ്ച് മീറ്റര്‍ പരിധിയില്‍ ബീഫ് വില്‍പനയ്ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.  എന്നാൽ ഈ ഉത്തരവ് സംസ്ഥാന വ്യാപകമാക്കുകയാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ഹോട്ടലുകളിലോ വിവാഹങ്ങളുള്‍പ്പെടെയുള്ള പരിപാടികളിലോ ബീഫ് വിളമ്പുന്നതിനും, കടകളില്‍ ബീഫ് വില്‍ക്കുന്നതിനും വിലക്കര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ രംഗത്തെത്തിയിരുന്നു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാർ തന്ത്രമാണെണിതെന്ന് പരന്ജ വിടി സതീശൻ അസമിൽ തിരഞ്ഞെടുപ്പ് വരുന്നതിന്റെ അടിസ്ഥാനത്തിൽ സംഘപരിവാറിന്റെ അജണ്ടയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News