ആറുവർഷത്തെ പ്രയത്നം; ബെക്സ് കൃഷ്ണൻ വീടണഞ്ഞു; ജോലി നൽകുമെന്ന് എംഎ യൂസഫലി

സഫലമാകുന്നത് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ (MA Yusuft Ali) കഠിന പ്രയത്നമാണ്.  

Written by - Zee Malayalam News Desk | Last Updated : Jun 9, 2021, 10:42 AM IST
  • ബെക്സ് കൃഷ്ണൻ നാട്ടിലെത്തി
  • ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ കഠിന പ്രയത്നം സഫലമായി
  • ബെക്സ് കൃഷ്ണന് ജോലി നൽകുമെന്ന് യൂസഫലി
ആറുവർഷത്തെ പ്രയത്നം; ബെക്സ് കൃഷ്ണൻ വീടണഞ്ഞു; ജോലി നൽകുമെന്ന് എംഎ യൂസഫലി

വധശിക്ഷയിൽ നിന്നും രക്ഷപെട്ട് ബെക്സ് കൃഷ്ണൻ നാട്ടിലെത്തി.  ഇതോടെ സഫലമാകുന്നത് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ (MA Yusuft Ali) കഠിന പ്രയത്നമാണ്.  അതും ഒന്നും രണ്ടും വർഷത്തെയല്ല 6 വർഷത്തെ കഠിന പ്രയത്നം.  

സ്വകാര്യ കമ്പനിയിൽ ഡ്രൈവരായിരുന്ന ബെക്സിന്റെ (Becks Krishna) കാറിടിച്ച് സുഡാനി ബാലൻ മരിച്ചതിനാണ് വധശിക്ഷ ലഭിച്ചത്.  ഈ വിവരം ബെക്സിന്റെ ബന്ധുവായ സേതു യൂസഫലിയെ അറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.  അതിന്റെ അടിസ്ഥാനത്തിൽ യൂസഫലി (MA Yusuff Ali) സുഡാനി കുടുംബത്തോട് പലവട്ടം അനുനയത്തിനായി സംസാരിച്ചുവെങ്കിലും അവർ മാപ്പ് നൽകാൻ തയ്യാറായിരുന്നില്ല. നിങ്ങൾ നൽകുന്ന നഷ്ടപരിഹാരത്തുക വാങ്ങിയാൽ ഞങ്ങടെ മകനെ തിരിച്ച് കിട്ടുമോയെന്നായിരുന്നു ആ കുടുംബം ചോദിച്ചത്.  

Also Read: Corona: പി. എം. കെയേഴ്സ് ഫണ്ടിലേക്ക് 25 കോടി നല്കി യൂസഫലി
  
തുടർന്ന് 6 വർഷത്തെ കഠിന പരിശ്രമത്തിന് ശേഷമാണ് അവരെ ഒന്ന് അനുനയിപ്പിക്കാൻ കഴിഞ്ഞതെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ താൻ ജനുവരിയിൽ തന്നെ കോടതിയിൽ കെട്ടി വച്ചിരുന്നതായും യൂസഫലി അറിയിച്ചു.  ഏപ്രിലിൽ ഉണ്ടായ അപകടത്തെ തുടർന്നുള്ള നട്ടെല്ല് ശാസ്ത്രക്രിയയ്ക്ക് ശേഷം പൂർണ്ണആരോഗ്യത്തിലേക്ക് തിരിച്ചു വരികയാണ് യൂസഫലി.  

ഇതിനിടയിൽ നാട്ടില്‍ തിരിച്ചെത്തിയ ബെക്സ് കൃഷ്ണന് ജോലി വാഗ്ദാനം ചെയ്തിരിക്കുകയാണ് യൂസഫ് അലി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.   സു​ഡാ​ന്‍ ബാ​ല​ന്‍ മ​രി​ച്ച സംഭവത്തില്‍ 2012 ലാണ് ബെക്സ് കൃഷ്ണനെ വധശിക്ഷയ്ക്ക് വിധിയ്ക്കുന്നത്. 

Also Read: Catch The Rain: ജല സംരക്ഷണത്തിനായി കേന്ദ്രത്തിന്റെ ഈ പദ്ധതിയിൽ അണിചേരണമെന്ന ആഹ്വാനവുമായി മോഹൻലാൽ 

പലരും കരുതുന്നത് ഇത് താന്‍ ഹെലികോപ്റ്ററില്‍ നിന്ന് വീണ ശേഷം ശ്രദ്ധ കിട്ടാന്‍ ചെയ്ത കാര്യമെന്നാണ്. എന്നാല്‍ അങ്ങിനെയല്ല. ബെക്സ് കൃഷ്ണന്റെ കാര്യത്തില്‍ വര്‍ഷങ്ങളായി ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. നിരന്തരം ചര്‍ച്ച നടത്തി കഴിഞ്ഞ ജനുവരിയിലാണ് പണം കെട്ടിവച്ചത്. മനുഷ്യജീവന് പണമല്ല വലുത്. പണം കൊടുത്താലും രക്ഷപ്പെടാന്‍ സാധിക്കാത്ത എത്രയോ സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുന്നുണ്ട്.  മനുഷ്യനാണ് മനുഷ്യനെ രക്ഷപ്പെടുത്തേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. ബെക്സ് കൃഷ്ണന്റെ കാര്യത്തില്‍ എംബസിയുടെ ഭാഗത്ത് നിന്നും നല്ല സഹകരണം ഉണ്ടായി, ഇതായിരുന്നു ഇക്കാര്യത്തിൽ എംഎ യൂസഫലിയുടെ (MA Yusuff Ali)  പ്രതികരണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News