തിരുവനന്തപുരം: കേരളം പൗരാവകാശ ലംഘനത്തിൻ്റെ നാടായി മാറിയെന്ന് എൻ.കെ പ്രേമചന്ദ്രന്‍ എം.പി. ഏത് വസ്ത്രം ധരിക്കണമെന്ന് പോലീസും മുഖ്യമന്ത്രിയും തീരുമാനിക്കുന്നു. തമ്പ്രാൻ വരുന്നിടത്ത് തമ്പ്രാന് ഇഷ്ടമുള്ള വസ്ത്രം മാത്രമേ ധരിക്കാവൂ എന്ന സ്ഥിതിയായി മാറിയെന്നും എൻ.കെ പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. ശമ്പളം ലഭിക്കാത്തതിനെതിരെ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ആരംഭിച്ച അനിശ്ചിതകാല റിലേ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറച്ചെങ്കിലും ആർജവം ഉണ്ടെങ്കിൽ തൊഴിലാളികൾക്ക് വേദനം ലഭിക്കാത്തിടത്തോളം കാലം മന്ത്രി ശമ്പളം വാങ്ങാതിരിക്കണം, അല്ലെങ്കിൽ രാജി വയ്ക്കണമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ജീവനക്കാർക്ക് നിരാഹാര സമരത്തിലേക്ക് പോകേണ്ട ഗതികേടാണ് സി പി എം അധികാരത്തിലിരിക്കുന്ന സംസ്ഥാനത്തെന്ന് എൻ.കെ പ്രേമചന്ദ്രൻ കൂട്ടിച്ചെർത്തു. വകുപ്പ് മന്ത്രിയുടെ ഉറപ്പിന് വിലയില്ലാതായിരിക്കുന്നു. ഗതാഗത മന്ത്രിയുടേത് തൊഴിലാളി വിരുദ്ധ സമീപനമാണ്.
കേരളം കണ്ട ഏറ്റവും വലിയ തൊഴിലാളി വിരുദ്ധ മന്ത്രിയാണ് ഗതാഗത മന്ത്രി ആൻ്റണി രാജു ശമ്പളത്തിനായി വേഴാമ്പൽ വെള്ളത്തിനായി കാത്തിരിക്കേണ്ട ഗതികേട് പോലെയാണ് ഇപ്പോള്‍ ജീവനക്കാർ. തൊഴിലാളികളുടേയും ജീവനക്കാരുടേയും തലയിൽ കെഎസ്ആർടിയുടെ നഷ്ടം അടിച്ചേൽപ്പിക്കാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്. സ്ഥാപനത്തെ മുച്ചൂട് മുടിക്കുക എന്ന ഗൂഢ ലക്ഷ്യമാണ് പിന്നിൽ. നേരെ ചൊവ്വെ വകുപ്പ് കൈകാര്യം ചെയ്യാൻ അറിയില്ലെങ്കിൽ രാജി വയ്ക്കണം. കെ റെയിൽ നടപ്പാക്കാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടെന്ന് പ്രഖ്യാപിക്കുന്ന സർക്കാരിന് തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കഴിയുന്നില്ല. പൊതുഗതാഗത സംവിധാനം നശിപ്പിക്കുന്നത് കെ റെയിൽ നടപ്പിലാക്കാൻ വേണ്ടിയാണ്. കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളെ നശിപ്പിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം പൗരാവകാശ ലംഘനത്തിൻ്റെ നാടായി മാറിയെന്ന് എൻ.കെ പ്രേമചന്ദ്രന്‍ എം.പി. ഏത് വസ്ത്രം ധരിക്കണമെന്ന് പോലീസും മുഖ്യമന്ത്രിയും തീരുമാനിക്കുന്നു. തമ്പ്രാൻ വരുന്നിടത്ത് തമ്പ്രാന് ഇഷ്ടമുള്ള വസ്ത്രം മാത്രമേ ധരിക്കാവൂ എന്ന സ്ഥിതിയായി മാറിയെന്നും എൻ.കെ പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.13 ആയിട്ടും മെയ് മാസത്തിലെ ശമ്പളം തൊഴിലാളികള്‍ക്ക് നൽകാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് മുതസ്‍ ടി.ഡി.എഫിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. എല്ലാമാസവും അഞ്ചിന് മുമ്പ് ശമ്പളം നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ ഇത് നടപ്പിലാക്കാത്ത് സാഹചര്യത്തിലാണ് തൊഴിലാളി യൂണിയന്‍ സമരത്തിലേക്ക് കടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...