Balussery Mob Attack: ആൾക്കൂട്ട ആക്രമണത്തിൽ ട്വിസ്റ്റ്;പരാതി നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകൻ

രാഷ്ട്രീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പോലീസ് എഫ്ഐആർ

Written by - Zee Malayalam News Desk | Last Updated : Jun 24, 2022, 04:42 PM IST
  • ജിഷ്ണുവിനെ മുപ്പതോളം വരുന്ന ആൾക്കൂട്ടം തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു
  • കഴുത്തിൽ കത്തിവെച്ച് വീഡിയോയും ചിത്രീകരിച്ചു
  • രണ്ടുമണിക്കൂറോളം ഇയാളെ സംഘം ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി
Balussery Mob Attack: ആൾക്കൂട്ട ആക്രമണത്തിൽ ട്വിസ്റ്റ്;പരാതി നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകൻ

കോഴിക്കോട്: ബാലുശ്ശേരിയിൽ പോസ്റ്റ്ർ നശിപ്പിച്ചെന്ന പേരിൽ യുവാവിനെ ആൾക്കൂട്ടം ആക്രമിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്.ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണുവിനെതിരെ പരാതി നൽകിയത് നിലവിൽ കസ്റ്റഡിയിലുള്ള നജാസ് ഫാരിസാണെന്നാണ് സൂചന.എന്നാല്‍, നാജാഫ് ഡിവൈഎഫ്ഐ സജീവ പ്രവർത്തകൻ അല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫ് പറയുന്നു. 

രാഷ്ട്രീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പോലീസ് എഫ്ഐആർ.സംഭവത്തിൽ 30 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസേടുത്തത്.ആയുധം കയ്യിൽവെച്ചതിനും കലാപശ്രമത്തിനുമെതിരെ ജിഷ്ണുവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

ALSO READ: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം: 5 പേർ കസ്റ്റഡിയിൽ

 അതേസമയം വെള്ളിയാഴ്ച അഞ്ച് പേരെ കൂടി കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മജ് ഇജാസ് ഉൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ഇവരെ  താമസിക്കാതെ തന്നെ പ്രതി ചേർക്കും.

എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലായിരുന്നു ബുധനാഴ്ച രാത്രി ജിഷ്ണുരാജിനെ ആൾക്കൂട്ടം മർദ്ദിച്ചത്. തന്റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ മുപ്പതോളം വരുന്ന ആൾക്കൂട്ടം തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കഴുത്തിൽ കത്തിവെച്ച് വീഡിയോയും ചിത്രീകരിച്ചു.

രണ്ടുമണിക്കൂറോളം ഇയാളെ സംഘം ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. ജിഷ്ണുവിന്റെ മുഖത്തും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. ഇതോടെ വിദഗ്ദ്ധ ചികിത്സക്കായി യുവാവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.  ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം ഡിവൈഎഫ്ഐ പ്രവർത്തകൻ കൂടി കേസിൽ ഉൾപ്പെട്ടതോടെ പോലീസിനെതിരെയും സമ്മർദ്ദം ഏറുന്നതായി റിപ്പോർട്ടുകളുണ്ട്. അത് കൊണ്ട് തന്നെ നജാസ് ഫാരിസിനെ കേസിൽ നിന്നും ഒഴിവാക്കാനും ചില ശ്രമങ്ങൾ നടക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇത് വരെയും കേസിൽ അറസ്റ്റിലായ ആരുടെയും രാഷ്ടീയ പശ്ചാത്തലം പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: Kerala Rain Updates: സംസ്ഥാനത്ത് വരുന്ന ഒരാഴ്ച മഴ കനത്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. 

ഇന്ന് രാവിലെ മുതല്‍ തലസ്ഥാനത്ത് പരക്കെ മഴയുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തിയേറിയ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News