ജനുവരി 22ന് അയോധ്യയിൽ ശ്രീരാമ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ദിവസം സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രം തങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങൾക്ക് അവധി നൽകിയത് സംസ്ഥാന സർക്കാരും മാത്യകയാക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 2.30 വരെയാണ് അയോധ്യ പ്രാണപ്രതിഷ്ഠ ദിവസം കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ശ്രീരാമക്ഷേത്രം ഭാരതത്തിന്റെ ദേശീയ അഭിമാനസ്തംഭമാണ്. ശ്രീരാമനാണ് ഭരണനിർവഹണത്തിന്റെ കാര്യത്തിൽ നമ്മുടെ നാടിന്റെ മാതൃക. പ്രതിഷ്ഠാ ദിനം കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികൾ കാത്തിരിക്കുന്ന മുഹൂർത്തമാണ്. രാമനും രാമായണവും മലയാളിയുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്. സംസ്ഥാന സർക്കാർ വിശ്വാസികളുടെ വികാരം മാനിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ദിവസം പല സംസ്ഥാന സർക്കാരും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അസം, ഗോവ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ സ്കൂളുകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഈ ദിവസങ്ങളിൽ ഡ്രൈം ഡേയും അചരിക്കുന്നുണ്ട്.
രാമക്ഷേത്രത്തിലേക്ക് ശ്രീപത്മനാഭന്റെ സമ്മാനം ഓണവില്ല്
അയോധ്യയിൽ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകളുമായി ബന്ധപ്പെട്ട് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഉപഹാരമായി ഓണവില്ല് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകുന്നേരം 5:30ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ ആദിത്യവർമ്മ, സതുളസി ഭാസ്കരൻ, എക്സിക്യൂട്ടീവ് ഓഫീസർ ബി മഹേഷ് എന്നിവർ ചേർന്ന് ശ്രീരാമതീർത്ഥം ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾക്ക് ഓണവില്ല് കൈമാറും. ജനുവരി 21 ന് ഓണവില്ല് അയോധ്യയിലെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.