മലപ്പുറം: മലപ്പുറം എടപ്പാള്‍ പൊന്നാനി റോഡില്‍ ഇനി ബെല്‍ അടിച്ചാല്‍ ഓട്ടോ അരികിലെത്തും. യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാതെയും തന്നെ സര്‍വീസ് ഒരുക്കിയിരിക്കുകയാണ് എടപ്പാള്‍ പൊന്നാനി റോഡിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍.
കൂകി വിളിക്കാതെയും കൈകാണിക്കാതെയും യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാതെയും തന്നെ സര്‍വീസ് ഒരുക്കിയിരിക്കുകയാണ് എടപ്പാള്‍ പൊന്നാനി റോഡിലെ ഓട്ടോറിക്ഷതൊഴിലാളികള്‍. തൊഴിലാളികള്‍ ചേര്‍ന്ന് ബ്ലൂടൂത്ത് ബെല്‍ സ്ഥാപിച്ചതോടെയാണ് എടപ്പാള്‍ പൊന്നാനി റോഡ് ഹൈടെകായിരിക്കുന്നത്.
ടൗണില്‍ പൊന്നാനി റോഡില്‍ സ്ഥാപിച്ചിരിക്കുന്ന സ്വിച്ചിൽ അമർത്തിയാൽ, ഓട്ടോ സ്റ്റാന്‍ഡിനോട് ചേര്‍ന്ന അലാം ശബ്ദിക്കും. അപ്പോള്‍ മുന്നിലുള്ള ഓട്ടോ ബെല്ലിന് അരികിലെത്തും. ഇന്ധന വില വര്‍ധനവും ഓട്ടം ഇല്ലാത്ത സാഹചര്യവും മറികടക്കാന്‍ കഴിയും എന്ന പ്രതീക്ഷയും ഇതിന് പിന്നിലുണ്ട്.
പ്രായമായവര്‍ ഉള്‍പ്പെടെ റോഡ് കടന്ന് മറുവശത്തെത്തി ഓട്ടോ വിളിക്കുന്നതിലുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പുതിയ സംവിധാനം ഒരുക്കിയത്. ഓട്ടോറിക്ഷതൊഴിലാളികളുടെ പുതിയ സംവിധാനത്തിന് നാട്ടുകാർക്കിടയിൽ വലിയ സ്വീകര്യത ലഭിച്ചതോടെ മറ്റു റോഡുകളിലും ഈ രീതിയില്‍ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ഓട്ടോ ഡ്രൈവര്‍മാര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...