അധികാരിക്കണ്ണുകൾ കാണുന്നില്ല; ടാർപ്പോളിന് വലിച്ചുകെട്ടിയ കൂരയിൽ രണ്ട് പെൺമക്കളുമായൊരു കുടുംബം

അടച്ചുറപ്പുള്ള ഒരു വീടിന് വേണ്ടി പന്തളം നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും സജിയുടെയും ബ്ലെസിയുടെയും ദുരിത ജീവിതത്തിനു മുൻപിൽ അധികൃതർ ഇതുവരെ കണ്ണു തുറന്നിട്ടില്ല. പി എം എ വൈ പദ്ധതിയിലെ ലിസ്റ്റിൽ പേരുണ്ടെന്ന് പറയുന്നതല്ലാതെ അടച്ചുറപ്പുള്ള വീട് നിർമ്മിക്കാനുള്ള അനുമതി ഒന്നും ലഭിച്ചിട്ടില്ല.

Edited by - Zee Malayalam News Desk | Last Updated : Nov 12, 2022, 05:03 PM IST
  • വീട് തകർന്നു വീണതിനെ തുടർന്ന് താൽക്കാലികമായി നിർമ്മിച്ച ഷെഡ്ഡിലാണ് അന്നുമുതൽ സജിയും കുടുംബവും താമസിക്കുന്നത്.
  • വീടിനു വേണ്ടി നഗരസഭാ അധികൃതരെ പലതവണ സമീപിച്ചെങ്കിലും കാര്യമൊന്നും ഉണ്ടായില്ലെന്ന് സജി പറഞ്ഞു.
  • ഷെഡ് മഴയിൽ തകർന്നുവീണ സമയത്ത് ഇവർക്ക് വീട് വയ്ക്കാനായി സമീപവാസി നാല് സെന്റ് സ്ഥലം സൗജന്യമായി നൽകിയിരുന്നു.
അധികാരിക്കണ്ണുകൾ കാണുന്നില്ല; ടാർപ്പോളിന് വലിച്ചുകെട്ടിയ കൂരയിൽ രണ്ട് പെൺമക്കളുമായൊരു കുടുംബം

പത്തനംതിട്ട: രണ്ടു പെൺമക്കളുമായി വാതിലില്ലാത്ത ടാർപ്പ വലിച്ചു കെട്ടിയ കൂരയിൽ സംരക്ഷണമില്ലാതെ കഴിയുകയാണ് പത്തനംതിട്ട പറന്തൽ ആതിരമല സ്വദേശി സജിയും ബ്ലസിയും. ഒന്നു നടുനിവർത്തി കിടന്നുറങ്ങുന്നതിനു പോലും ഇവിടെ സൗകര്യമില്ല. ഭക്ഷണം പാകം ചെയ്യാൻ പോലും സ്ഥലമില്ലാത്ത ഷെഡിനുള്ളിൽ നരകയാതന അനുഭവിക്കുകയാണ് ഈ കുടുംബം.

അടച്ചുറപ്പുള്ള ഒരു വീടിന് വേണ്ടി പന്തളം നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും സജിയുടെയും ബ്ലെസിയുടെയും ദുരിത ജീവിതത്തിനു മുൻപിൽ അധികൃതർ ഇതുവരെ കണ്ണു തുറന്നിട്ടില്ല. പി എം എ വൈ പദ്ധതിയിലെ ലിസ്റ്റിൽ പേരുണ്ടെന്ന് പറയുന്നതല്ലാതെ അടച്ചുറപ്പുള്ള വീട് നിർമ്മിക്കാനുള്ള അനുമതി ഒന്നും ലഭിച്ചിട്ടില്ല. 

Read Also: സർക്കാരിനെതിരായ പരാമർശം; കെഎസ് ആർടിസി എംഡി ബിജൂ പ്രഭാകറിനെ പുറത്താക്കണമെന്ന് കാനം രാജേന്ദ്രൻ

നേരത്തെ താമസിച്ചിരുന്ന ഷെഡ് കഴിഞ്ഞ മഴയിൽ തകർന്ന് വീഴുകയായിരുന്നു. വീട് തകർന്നു വീഴുന്ന സമയം വീടിനുള്ളിൽ ഉണ്ടായിരുന്ന സജിയും ഇളയ മകളും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അന്ന് കുട്ടികളുടെ ബുക്കും പുസ്തകങ്ങളും തകർന്ന വീടിനുള്ളിൽ നശിച്ചു പോയിരുന്നു.  

വീട് തകർന്നു വീണതിനെ തുടർന്ന് താൽക്കാലികമായി നിർമ്മിച്ച ഷെഡ്ഡിലാണ് അന്നുമുതൽ സജിയും കുടുംബവും താമസിക്കുന്നത്. ഇവിടങ്ങളിൽ കാട്ടുപന്നികളുടെ ശല്യം ഉള്ളതിനാൽ അടച്ചുറപ്പില്ലാത്ത ഷെഡിനുള്ളിൽ ഭീതിയോടെ കഴിയേണ്ട സ്ഥിതിയാണ് ഇവർക്ക്.

Read Also: FIFA World Cup 2022: ഇത്തവണ മെസി കപ്പടിക്കും; മണിയാശാൻ ഉറപ്പിച്ചു പറയുന്നു വിജയം അർജന്‍റീനയ്ക്കെന്ന്

കുടുംബനാഥനായ സജി കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ഈ കുടുംബം ജീവിക്കുന്നത്. താൽക്കാലികമായി നിർമ്മിച്ച ഷെഡ് മലയുടെ മുകളിൽ ആയതും ബുദ്ധിമുട്ടാണ്. കുട്ടികളുടെ പഠനത്തിന് അധ്യാപകരുടെ സഹായം ഉള്ളതാണ് ഏക ആശ്വാസം. വീടിനു വേണ്ടി നഗരസഭാ അധികൃതരെ പലതവണ സമീപിച്ചെങ്കിലും കാര്യമൊന്നും ഉണ്ടായില്ലെന്ന് സജി പറഞ്ഞു. 

സജിയും കുടുംബവും താമസിക്കുന്ന ഷെഡ് മഴയിൽ തകർന്നുവീണ സമയത്ത് ഇവർക്ക് വീട് വയ്ക്കാനായി സമീപവാസി നാല് സെന്റ് സ്ഥലം സൗജന്യമായി നൽകിയിരുന്നു. തദ്ദേശസ്ഥാപന അധികൃതരും സുമനസ്സുകളോ സഹായിച്ചാൽ ഇവിടെ വീട് നിർമിക്കാനാകുമെന്ന വിശ്വാസത്തിലാണ് സജിയും കുടുംബവും. ഇതിനായി സജിയുടെ ഭാര്യ ബ്ലസിയുടെ പേരിൽ അടൂർ ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News