Attappadi Infant Death : അട്ടപ്പാടി ശിശുമരണം: മരണപ്പെട്ട കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം

 2017 മുതൽ 2019 വരെ റിപ്പോർട്ട് ചെയപ്പെട്ടിട്ടുള്ള മരണങ്ങൾക്കാണ് നഷ്ടപരിഹാരം ലഭിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 22, 2022, 07:46 PM IST
  • കഴിഞ്ഞ 25 മാസത്തിനിടെ മരിച്ച 23 കുട്ടികളുടെ കുടുംബങ്ങൾക്കാണ് നഷ്ടപരിഹാരം നൽകുന്നത്.\
  • 2017 മുതൽ 2019 വരെ റിപ്പോർട്ട് ചെയപ്പെട്ടിട്ടുള്ള മരണങ്ങൾക്കാണ് നഷ്ടപരിഹാരം ലഭിക്കുന്നത്.
  • ഇതിന് മുമ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
  • പാലക്കാട് കളക്ടർ ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
Attappadi Infant Death : അട്ടപ്പാടി ശിശുമരണം: മരണപ്പെട്ട കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം

Palakkad :  അട്ടപ്പാടിയിൽ ശിശുമരണങ്ങളുമായി (Infant Deaths) ബന്ധപ്പെട്ട കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ ഇന്ന് വൈകിട്ടാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ 25 മാസത്തിനിടെ മരിച്ച 23 കുട്ടികളുടെ കുടുംബങ്ങൾക്കാണ് നഷ്ടപരിഹാരം നൽകുന്നത്. 2017 മുതൽ 2019 വരെ റിപ്പോർട്ട് ചെയപ്പെട്ടിട്ടുള്ള മരണങ്ങൾക്കാണ് നഷ്ടപരിഹാരം ലഭിക്കുന്നത്.

ഇതിന് മുമ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. പാലക്കാട് കളക്ടർ ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. നവജാത ശിശുക്കളുടെ മരണത്തിന് പിന്നിൽ വിവിധ കാരണങ്ങളാണ് ഉള്ളതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞിരുന്നു.

ALSO READ: Attappadi infant death | അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; പുതൂര്‍ നടുമുള്ളി ഊരിൽ മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

കഴിഞ്ഞ വർഷം അട്ടപ്പാടിയിൽ 24 മണിക്കൂറിനിടെ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചിരുന്നു. തുടർന്ന് വലിയ വിമർശനങ്ങളാണ് ആരോ​ഗ്യവകുപ്പിനും പട്ടികജാതി വികസന വകുപ്പിനും എതിരെ ഉയർന്നത്. തുടർച്ചയായ ശിശു മരണങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ALSO READ: Attappadi infants deaths | ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ; പോഷകാഹാരക്കുറവുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ്

അട്ടപ്പാടിക്കായി കർമ്മ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. അട്ടപ്പാടിയിൽ തുടർച്ചയായി ശിശു മരണം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. ആദിവാസികളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News