റവന്യുമന്ത്രി പറയുന്നത് ശരിയാണെന്ന് തെളിയിക്കുന്നവർക്ക് 2 ലക്ഷം രൂപ; ഇനാം പ്രഖ്യാപിച്ച് അതിജീവന പോരാട്ടവേദി

ഭൂപതിവ് ഭേദഗതി ബിൽ സംബന്ധിച്ച് കഴിഞ്ഞ 13  ന് റവന്യൂ മന്ത്രി നടത്തിയ പ്രസ്താവനക്കെതിരെയാണ്  അതിജീവന പോരാട്ട വേദി രംഗത്തെത്തിയത്

Written by - Zee Malayalam News Desk | Last Updated : Oct 14, 2023, 03:48 PM IST
  • റവന്യൂ മന്ത്രി നടത്തിയ പ്രസ്താവനക്കെതിരെയാണ് അതിജീവന പോരാട്ട വേദി രംഗത്തെത്തിയത്
  • സാധാരണ ജനങ്ങൾക്ക് ഭാരവും ബാധ്യതയും ഉണ്ടാകാത്ത രീതിയിൽ ചട്ടം ഉണ്ടാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്
  • 2 ലക്ഷം രൂപയാണ് ഇനാം പ്രഖ്യപിച്ചിരിക്കുന്നത്
റവന്യുമന്ത്രി പറയുന്നത് ശരിയാണെന്ന് തെളിയിക്കുന്നവർക്ക് 2 ലക്ഷം രൂപ;  ഇനാം പ്രഖ്യാപിച്ച് അതിജീവന പോരാട്ടവേദി

മൂന്നാർ: ഭൂപതിവ് ഭേദഗതി ബില്ലിൽ റവന്യൂ മന്ത്രി പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവർക്കാണ് ഇനാം പ്രഖ്യാപിച്ച് അതിജീവന പോരാട്ടവേദി. 2 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. 10 ദിവസത്തിനകം റവന്യൂ മന്ത്രി പറഞ്ഞത് ശരിയാണെന്ന് തെളിയിക്കുന്നവർക്ക് ഇനാം നൽകുമെന്നാണ് അതിജീവന പോരാട്ടവേദി പറയുന്നത്. 

ഭൂപതിവ് ഭേദഗതി ബിൽ സംബന്ധിച്ച് കഴിഞ്ഞ 13  ന് റവന്യൂ മന്ത്രി നടത്തിയ പ്രസ്താവനക്കെതിരെയാണ്  അതിജീവന പോരാട്ട വേദി രംഗത്തെത്തിയത്. വ്യവസ്ഥാ ലംഘനങ്ങൾ ക്രമീകരിക്കാനും പതിച്ചു കൊടുത്ത ആവശ്യത്തിന് അല്ലാതെ ഭൂമി വിനിയോഗിക്കാൻ അനുവാദം നൽകാനും സർക്കാരിനെ അധികാരപ്പെടുത്തുന്ന വ്യവസ്ഥ മാത്രമാണ് ഭൂപ ഭേദഗതി നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് എന്നാണ് റവന്യൂ മന്ത്രി പറഞ്ഞത്. ഇതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിശ്ചയിക്കാൻ ചട്ടം രൂപീകരിക്കുന്നത് കൂടിയാലോചനകളുടെ ആയിരിക്കും.

സാധാരണ ജനങ്ങൾക്ക് ഭാരവും ബാധ്യതയും ഉണ്ടാകാത്ത രീതിയിൽ ചട്ടം ഉണ്ടാക്കാൻ ആണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ഈ ചട്ടത്തിൽ ഭീമമായ ഫീസ് നിഷ്കർഷിക്കും എന്ന പ്രചാരണം തള്ളിക്കളയണമെന്നും മന്ത്രി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ പ്രസ്താവനയുടെ തുടക്കത്തിൽ തന്നെ നിയമനിർമ്മാണം ക്രമീകരിക്കുന്നതിനും പുതിയ നിർമ്മാണങ്ങൾ അനുവദിക്കാൻ സർക്കാരിനെ ചുമതലപ്പെടുത്തുന്നതിനും ആണ് എന്ന് വിശദീകരിച്ചത് വളരെ ശരിയാണെന്നും ഇതുതന്നെയാണ് അതിജീവന പോരാട്ട വേദി നേരത്തെ മുതൽ വ്യക്തമാക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

ഏതോ ഒരു ഉദ്യോഗസ്ഥൻ തയ്യാറാക്കിയ ഒരു ചട്ടം മാത്രമാണ് ഇവിടെ പ്രശ്നം. ഇതു മാറ്റാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് മന്ത്രിയുടെ പ്രസ്താവന തികഞ്ഞ അസംബന്ധവും ദുരുദ്ദേശപരവും ആണ്. കൃഷിക്കും വീടിനും നൽകിയ ഭൂമി ദുരുപയോഗിക്കുന്നു എന്ന് ആരോപിച്ച് ഒരു പരിസ്ഥിതി സംഘടനയും കേരളത്തിലെ ഒരു കോടതിയിലും കേസ് നൽകിയിട്ടില്ല. എന്നാൽ ഈ നിയന്ത്രണങ്ങൾ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആണെന്ന് മന്ത്രി അസത്യം പ്രചരിപ്പിക്കുന്നു. 2019 ഓഗസ്റ്റ് 22ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് ഇടുക്കി ജില്ലയിൽ ചട്ടലംഘനവുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമായത്. റവന്യൂ മന്ത്രിയുടെ വാദങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന വർക്ക് അതിജീവന പോരാട്ട വേദി 2 ലക്ഷം രൂപ ഇനം നൽകുമെന്നും ചെയർമാൻ റസാക്ക് ചൂരവേലിൽ   പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News