Asian Mountain Bike Cycling Championship: ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്: ട്രയല്‍സിന് തുടക്കം

Asian Mountain Bike Cycling Championship 2023:  ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെ 30 രാജ്യങ്ങളില്‍ നിന്നായി 300 ല്‍ അധികം പുരുഷ-വനിതാ കായിക താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 07:55 PM IST
  • പുരുഷ-വനിതാ, ബോയ്‌സ്-ഗേള്‍സ് വിഭാഗങ്ങളിലായി 1.5 കിലോമീറ്റര്‍ ഡൗണ്‍ഹില്‍ മത്സരങ്ങളുടേതടക്കമുള്ള ട്രയല്‍ റണ്ണുകള്‍ പൂര്‍ത്തിയാകാനുണ്ട്.
Asian Mountain Bike Cycling Championship: ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്: ട്രയല്‍സിന് തുടക്കം

തിരുവനന്തപുരം: പൊന്മുടിയില്‍ നടക്കുന്ന ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പിന്റെ ട്രയൽസിന് തുടക്കം. ചാംപ്യന്‍ഷിപ്പിനു വേണ്ടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ പ്രത്യേകം തയാറാക്കിയ ട്രാക്കിലാണ് ട്രയല്‍ റണ്‍ സംഘടിപ്പിച്ചത്. 43 അംഗ ഇന്ത്യന്‍ സംഘം  സെപ്തംബര്‍ ഒന്‍പതു മുതല്‍ പൊന്മുടിയില്‍ പരിശീലനം നടത്തിവരികയാണ്. ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെ 30 രാജ്യങ്ങളില്‍ നിന്നായി 300 ല്‍ അധികം പുരുഷ-വനിതാ കായിക താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഒളിമ്പിക്‌സ് യോഗ്യത മത്സരം കൂടിയായ ചാമ്പ്യന്‍ഷിപ്പ് ഈ മാസം 26 മുതല്‍ 29 വരെയാണ് സംഘടിപ്പിക്കുന്നത്.

ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ ആകര്‍ഷണം 1.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഡൗണ്‍ ഹില്‍ മത്സരങ്ങളും നാലു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ക്രോസ് കണ്‍ട്രി മത്സരവുമാണ്. ഇന്നലെ (04-10-2023, ബുധനാഴ്ച) 3 വയസിനു മുകളിലുള്ള പുരുഷന്മാര്‍, പുരുഷന്മാരുടെ അണ്ടര്‍ 23, അണ്ടര്‍ 18 ബോയ്‌സ് വിഭാഗങ്ങളിലെ നാലു കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി മത്സരത്തിന്റെ ഓപ്പണ്‍ ട്രയല്‍സ് നടന്നു. ഇന്നലെയാരംഭിച്ച ട്രയല്‍സില്‍ നിന്നാണ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നത്.  സ്ത്രീകളുടെ അണ്ടര്‍ 23, അണ്ടര്‍ 18 ഗേള്‍സ് വിഭാഗങ്ങളിലെ ട്രയല്‍സ് നാളെ (05-10-2023, വ്യാഴം) നടക്കും.

ALSO READ: ഏഷ്യൻ ഗെയിംസ് 2018ലെ മെഡൽ നേട്ടം; മുഹമ്മദ്‌ അനസിനും ആർ അനുവിനും പാരിതോഷികം

പുരുഷ-വനിതാ, ബോയ്‌സ്-ഗേള്‍സ് വിഭാഗങ്ങളിലായി 1.5 കിലോമീറ്റര്‍ ഡൗണ്‍ഹില്‍ മത്സരങ്ങളുടേതടക്കമുള്ള ട്രയല്‍ റണ്ണുകള്‍ പൂര്‍ത്തിയാകാനുണ്ട്. ഏഷ്യന്‍ സൈക്ലിങ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഓംകാര്‍ സിങ്ങും സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മനീന്ദര്‍പാല്‍ സിങ്ങും ട്രാക്കിന്റെ നിര്‍മ്മാണത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു. കേരള സൈക്ലിംഗ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ്.എസ്. സുധീഷ് കുമാര്‍, സെക്രട്ടറി ബി. ജയപ്രസാദ്, ട്രഷറര്‍ കെ.വിനോദ്കുമാര്‍ തുടങ്ങിയവര്‍ ട്രയല്‍സിനു നേതൃത്വം നല്‍കി. വിവിധ വിഭാഗങ്ങളിലായുള്ള ട്രയല്‍സ് ഈ മാസം 23വരെ നീണ്ടു നില്‍ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News