Anupama Baby| അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു,ഡി.എൻ.എ ഫലം വന്ന ശേഷം കുഞ്ഞിനെ കൈമാറും

നിലവിൽ ശിശുസംരക്ഷണ ഒാഫീസർ നിശ്ചയിക്കുന്നയാൾ കുട്ടിയെ സംരക്ഷിക്കും. 

Written by - Zee Malayalam News Desk | Last Updated : Nov 21, 2021, 09:49 PM IST
  • രണ്ട് ദിവസത്തിനകം ഡി.എൻ.എ ഫലം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
  • ഫലം വന്ന ശേഷമായിരിക്കും കുട്ടിയെ അനുപമയ്ക്ക് കൈമാറുക
  • കർശന സുരക്ഷയിലാണ് കുഞ്ഞിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്
Anupama Baby| അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു,ഡി.എൻ.എ ഫലം വന്ന ശേഷം കുഞ്ഞിനെ കൈമാറും

തിരുവനന്തപുരം: വിവാദങ്ങൾക്ക് വിരാമമിട്ട് അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു. ആന്ധ്രയിൽ നിന്നും ഇന്ന് വൈകീട്ടാണ് കുഞ്ഞിനെ എത്തിച്ചത്. കുഞ്ഞിനെ കുന്നുകുഴിയിലെ നിർമല ശിശുഭവനിലേക്ക് മാറ്റി.

നിലവിൽ ശിശുസംരക്ഷണ ഒാഫീസർ നിശ്ചയിക്കുന്നയാൾ കുട്ടിയെ സംരക്ഷിക്കും. അനുപമയുടെയും അജിത്തിൻറെയും ഡി.എൻ.എ പരിശോധന ഉടൻ നടത്തും. ഇതോടെ ദത്ത് വിവാദത്തിന് ഏതാണ്ട് അവസാനമാവുകയാണ്.

ALSO READ: Anupama Child Adoption Controversy : ദത്ത് വിവാദത്തിൽ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നു; ശിശുക്ഷേമ വകുപ്പിനെതിരെയും മൊഴി

രണ്ട് ദിവസത്തിനകം ഡി.എൻ.എ ഫലം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം വന്ന ശേഷമായിരിക്കും കുട്ടിയെ അനുപമയ്ക്ക് കൈമാറുക. കർശന സുരക്ഷയിലാണ്  കുഞ്ഞിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News