Ansi Kabeer Death : ആൻസി കബീറിന്റെയും,അഞ്ജനയുടെയും മരണം; ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും

നിലവിൽ അവർ ഉണ്ടായിരുന്ന ഫോർട്ട് കൊച്ചിയിലെ (Kochi)ഹോട്ടൽ കേന്ദ്രികരിച്ചാണ് അന്വേഷണം തുടരുന്നത്.  

Written by - Zee Malayalam News Desk | Last Updated : Nov 10, 2021, 09:06 AM IST
  • അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം തുടർന്ന് വരികെയാണ്.
  • നിലവിൽ അവർ ഉണ്ടായിരുന്ന ഫോർട്ട് കൊച്ചിയിലെ (Kochi)ഹോട്ടൽ കേന്ദ്രികരിച്ചാണ് അന്വേഷണം തുടരുന്നത്.
  • അപകടത്തി മുമ്പ് നമ്പര്‍ 18 ഹോട്ടലിലാണ് ഇവർ ഉണ്ടായിരുന്നത്. ഇവിടെ സംഘടിപ്പിച്ച ഡിജെ പാർട്ടി അടക്കമുള്ളവയുടെ ദൃശ്യങ്ങളാണ് ഇന്ന് പരിശോധിക്കാൻ ഒരുങ്ങുന്നത്.
  • ഇവിടെ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കാണ് ഇന്ന് പരിശോധിക്കുന്നത്.
Ansi Kabeer Death : ആൻസി കബീറിന്റെയും,അഞ്ജനയുടെയും മരണം; ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും

Kochi : മുൻ മിസ് കേരള (Former Miss Kerala) ആൻസി കബീറിന്റെയും, (Ansi Kabeer) റണ്ണർ അപ്പ് അഞ്ജനയുടെയും (Anjana) ആഷിഖിന്റെയും മരണത്തിനിടയാക്കിയ അപകടത്തിന് (Accident) മുമ്പ് മൂവരും ഉണ്ടയായിരുന്ന ഹോട്ടലിലെ സിസിടിവി (CCTV) ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും. അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം തുടർന്ന് വരികെയാണ്. നിലവിൽ അവർ ഉണ്ടായിരുന്ന ഫോർട്ട് കൊച്ചിയിലെ (Kochi)ഹോട്ടൽ കേന്ദ്രികരിച്ചാണ് അന്വേഷണം തുടരുന്നത്.

അപകടത്തി മുമ്പ് നമ്പര്‍ 18 ഹോട്ടലിലാണ് ഇവർ ഉണ്ടായിരുന്നത്. ഇവിടെ സംഘടിപ്പിച്ച ഡിജെ പാർട്ടി അടക്കമുള്ളവയുടെ ദൃശ്യങ്ങളാണ് ഇന്ന് പരിശോധിക്കാൻ ഒരുങ്ങുന്നത്. ഇവിടെ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കാണ് ഇന്ന് പരിശോധിക്കുന്നത്. ഹോട്ടൽ പരിശോധിച്ച സമയത്ത് ഹാർഡ് ഡിസ്ക് കണ്ടെത്തിയെങ്കിലും, പാസ്സ്‌വേർഡ് അറിയില്ലെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു.

ALSO READ: Ansi Kabeer | അൻസി കബീറിന്റെ മൃതദേഹം സംസ്കരിച്ചു; അന്ത്യാജ്ഞലി അർപ്പിച്ച് നിരവധിപേർ

 ഹോട്ടലിൽ ഡി.ജെ പാർട്ടി നടത്തിയിരുന്നതായി സൂചന ലഭിച്ചതോടെ  അന്വേഷണം കൂടുതൽ ദിശകളിലേക്കാണ് തിരിയുന്നത്. കോവിഡ് കാലത്ത് ഇത്തരം ഡി.ജെ പാർട്ടികളും പരിപാടികളും എങ്ങിനെ നടത്താൻ അനുമതി ഉണ്ടെന്ന കാര്യം പോലീസ് പരിശോധിക്കും.

അതേസമയം സംഭവത്തിൽ മോഡലുകൾ സഞ്ചരിച്ചിരുന്ന കാർ ഒാടിച്ച അബ്ദുൽ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻ മിസ് കേരള അൻസി കബീർ, മോഡൽ അഞ്ജന ഷാജൻ.കെ.എ മുഹമ്മദ് ആഷിക് എന്നിവരാണ് അപകടത്തിൽ മരിച്ചത്. അതേസമയം മദ്യപിച്ചിരുന്നതായി വണ്ടി ഒാടിച്ചിരുന്ന തൃശ്ശൂർ സ്വദേശി അബ്ദുൾ റഹ്മാൻ മൊഴി നൽകിയിരുന്നു. 

ALSO READ: Ansi Kabeer| ഹൃദയം നുറുങ്ങുന്ന വാക്കുകൾ, പോകാനുള്ള സമയമായി- ആ യാത്രക്ക് മുൻപ് അൻസി ഇൻസ്റ്റയിൽ കുറിച്ചു

നവംബർ ഒന്നിന് പുലർച്ചെ പാലാരിവട്ടത്തായിരുന്നു അപകടം. ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. പുല‍ർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വൈറ്റില ഹോളിഡേ ഇന്നിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. മൂന്ന് പേർ മരണപ്പെട്ടു.

ALSO READ: Kochi car accident | കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു

വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമാണ് തിരുവനന്തപുരം സ്വദേശിനിയായ അൻസിയും തൃശ്ശൂർ സ്വദേശിനിയായ അ‌ഞ്ജനയും. 2019ലെ മിസ് കേരള മത്സരത്തിൽ അൻസി ഒന്നാം സ്ഥാനവും അ‍ഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അൻസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി പരസ്യ ചിത്രത്തിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യ മത്സരരംഗത്ത് കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഇരുവരും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News