Ansi Kabeer Death| അൻസിയുടെയും,അഞ്ജനയുടെയും മരണം: കൊച്ചിയിലെ ഹോട്ടലിൽ പരിശോധന

വാഹനത്തിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി വണ്ടിയിലുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി അബ്ദുൾ റഹ്മാൻ മൊഴി നൽകിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 9, 2021, 01:28 PM IST
  • മോഡലുകൾ സഞ്ചരിച്ചിരുന്ന കാർ ഒാടിച്ച അബ്ദുൽ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
  • നവംബർ ഒന്നിന് പുലർച്ചെ പാലാരിവട്ടത്തായിരുന്നു അപകടം.
  • മദ്യപിച്ചിരുന്നതായി വണ്ടി ഒാടിച്ച തൃശ്ശൂർ സ്വദേശി അബ്ദുൾ റഹ്മാൻ മൊഴി നൽകിയിരുന്നു.
Ansi Kabeer Death| അൻസിയുടെയും,അഞ്ജനയുടെയും മരണം: കൊച്ചിയിലെ ഹോട്ടലിൽ പരിശോധന

കൊച്ചി: മുൻ മിസ് കേരള അൻസിയുടെയും അഞ്ജന ഷാജൻറെയും മരണത്തിൽ ദുരൂഹത നീക്കാൻ പോലീസ്, ഇതിൻറെ ഭാഗമായി  ഫോർട്ട് കൊച്ചിയിലെ നമ്പർ-18 ഹോട്ടലിൽ  പോലീസ് പരിശോധന നടത്തുന്നു.

അതേസമയം മദ്യപിച്ചിരുന്നതായി വണ്ടി ഒാടിച്ചിരുന്ന തൃശ്ശൂർ സ്വദേശി അബ്ദുൾ റഹ്മാൻ മൊഴി നൽകിയിരുന്നു. ഇതാണ് പരിശോധനക്ക് കാരണം.

Also ReadKochi car accident | കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു

ഹോട്ടലിൽ ഡി.ജെ പാർട്ടി നടത്തിയിരുന്നതായാണ് സൂചന. ഇതോടെ അന്വേഷണം കൂടുതൽ ദിശകളിലേക്കാണ് തിരിയുന്നത്. കോവിഡ് കാലത്ത് ഇത്തരം ഡി.ജെ പാർട്ടികളും പരിപാടികളും എങ്ങിനെ നടത്താൻ അനുമതി ഉണ്ടെന്ന കാര്യം ഉറപ്പായും പോലീസ് പരിശോധിക്കും.

അതേസമയം സംഭവത്തിൽ മോഡലുകൾ സഞ്ചരിച്ചിരുന്ന കാർ ഒാടിച്ച അബ്ദുൽ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻ മിസ് കേരള അൻസി കബീർ, മോഡൽ അഞ്ജന ഷാജൻ.കെ.എ മുഹമ്മദ് ആഷിക് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

Also Read: Ansi Kabeer| ഹൃദയം നുറുങ്ങുന്ന വാക്കുകൾ, പോകാനുള്ള സമയമായി- ആ യാത്രക്ക് മുൻപ് അൻസി ഇൻസ്റ്റയിൽ കുറിച്ചു

നവംബർ ഒന്നിന് പുലർച്ചെ പാലാരിവട്ടത്തായിരുന്നു അപകടം. ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News