Idukki: ഇടുക്കിയിൽ വളർത്തു നായയെ പാറയിൽ അടിച്ചു കൊന്ന സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങി അനിമൽ റെസ്ക്യൂ ടീം

Animal rescue team: നെടുങ്കണ്ടം സന്യാസിയോട സ്വദേശിയായ രാജേഷ് ആണ് വളർത്തു നായയെ പാറയിൽ അടിച്ച് കൊലപ്പെടുത്തിയത്. സ്വത്ത്‌ സംബന്ധമായ തർക്കത്തിനിടെയാണ് രാജേഷ്, സഹോദരിയുടെ വീട്ടിലെ നായയെ പാറയിൽ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 25, 2024, 10:37 AM IST
  • വളർത്തു നായയെ പാറയിൽ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങി ജില്ലാ അനിമൽ റെസ്ക്യൂ ടീം
  • പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചുമത്താത്ത പോലീസിനെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് അനിമൽ റെസ്ക്യൂ ടീം പ്രവർത്തകർ പറഞ്ഞു
Idukki: ഇടുക്കിയിൽ വളർത്തു നായയെ പാറയിൽ അടിച്ചു കൊന്ന സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങി അനിമൽ റെസ്ക്യൂ ടീം

ഇടുക്കി: വളർത്തു നായയെ പാറയിൽ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങി ജില്ലാ അനിമൽ റെസ്ക്യൂ ടീം. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചുമത്താത്ത പോലീസിനെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് അനിമൽ റെസ്ക്യൂ ടീം പ്രവർത്തകർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നെടുങ്കണ്ടം സന്യാസിയോട സ്വദേശിയായ രാജേഷ് ബന്ധു വീട്ടിലെ വളർത്തു നായയെ പാറയിൽ അടിച്ച് കൊലപ്പെടുത്തിയത്. സ്വത്ത്‌ സംബന്ധമായ തർക്കത്തിനിടെയാണ് രാജേഷ്, സഹോദരിയുടെ വീട്ടിലെ നായയെ പാറയിൽ അടിച്ചു കൊലപ്പെടുത്തിയത്. നായ കുരച്ചതായിരുന്നു പ്രകോപനം.

ALSO READ: കുടുംബവഴക്കിനിടെ നായ കുരച്ചു; പ്രകോപിതനായ യുവാവ് നായയെ പാറയിൽ അടിച്ചു കൊലപെടുത്തി

വളർത്തു മൃഗത്തെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും വയോധികയായ സ്ത്രീയെ ഉൾപ്പടെ മർദ്ദിച്ചിട്ടും പ്രതിക്കെതിരെ പോലിസ് മതിയായ വകുപ്പുകൾ ചുമത്തി കേസെടുത്തില്ലെന്നാണ് അനിമൽ റെസ്ക്യൂ ടീമിന്റെ ആരോപണം. അനിമൽ ക്രുവൽറ്റി ആക്ട് പ്രകാരം അനിമൽ വെൽഫെയർ ബോർഡിലും പോലീസിലും പരാതി നൽകും.

പ്രതിക്ക് അനുകൂല നിലപാടെടുത്ത പോലീസിനെതിരെയും പരാതി നൽകും. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് അനിമൽ റെസ്ക്യൂ ടീമിന്റെ തീരുമാനം. സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരിയുടെ വീട്ടിലെത്തി അതിക്രമം നടത്തുന്നതിനിടെ കുരച്ച നായയെ പാറയിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News