GST വകുപ്പിന് കൈമാറിയ പുതിയ 12 ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് സംഘടിപ്പിച്ചു

Electric Car ഫ്ലാഗ് ഓഫ് ധനമന്ത്രി KN ബാലഗോപാൽ (KN Balagopal) നിർവഹിച്ചു. ഇന്ന് രാവിലെ നടന്ന തിരുവനന്തപുരം കവടിയാർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി K കൃഷ്ണൻകുട്ടി വാഹനങ്ങളുടെ താക്കോല്‍ കൈമാറി.

Written by - Zee Malayalam News Desk | Last Updated : Aug 2, 2021, 05:30 PM IST
  • അനെർട് സർക്കാർ സ്ഥാപനങ്ങൾക്ക് കൈമാറുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 119 ആയി.
  • അനെർട്ട് മുഖേന ഗവൺമെൻറ് സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ ലീസിന് നൽകുന്ന പദ്ധതിയാണിത്.
  • കേന്ദ്രഗവൺമെൻറ് സ്ഥാപനമായ EEESL മായി ചേർന്നാണ് പദ്ധതി പ്രാവർത്തികമാക്കിയിരിക്കുന്നത്.
  • വരും ദിവസങ്ങളിൽ കൂടുതൽ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് സമ്പൂർണമായി ഇലക്ട്രിക് വാഹന നയം സർക്കാർ തലത്തിൽ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
GST വകുപ്പിന് കൈമാറിയ പുതിയ 12 ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് സംഘടിപ്പിച്ചു

Thiruvananthapuram : അനെർട്ട് GST വകുപ്പിന് കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ (Electric Car) ഫ്ലാഗ് ഓഫ് ധനമന്ത്രി KN ബാലഗോപാൽ (KN Balagopal) നിർവഹിച്ചു. ഇന്ന് രാവിലെ നടന്ന തിരുവനന്തപുരം കവടിയാർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി K കൃഷ്ണൻകുട്ടി വാഹനങ്ങളുടെ താക്കോല്‍ കൈമാറി.
 
ഇതോടെ  അനെർട് സർക്കാർ സ്ഥാപനങ്ങൾക്ക്  കൈമാറുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 119 ആയി. അനെർട്ട് മുഖേന ഗവൺമെൻറ് സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ ലീസിന് നൽകുന്ന പദ്ധതിയാണിത്.

ALSO READ : Ola Electric Scooter: 499 രൂപയുണ്ടോ? ഓല ഇലക്ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്യാം, അറിയേണ്ടതെല്ലാം

കേന്ദ്രഗവൺമെൻറ് സ്ഥാപനമായ EEESL മായി ചേർന്നാണ് പദ്ധതി പ്രാവർത്തികമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് സമ്പൂർണമായി ഇലക്ട്രിക് വാഹന നയം സർക്കാർ തലത്തിൽ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

ALSO READ : വരുന്നു... ഈ കമ്പനികളുടെ ഇലക്ട്രിക് കാറുകൾ, 2021 ൽ ലോഞ്ച് ചെയ്യും

വ്യവസായ വകുപ്പ്, സാംസ്‌കാരിക വകുപ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, യുവജനകമ്മീഷൻ, വാട്ടർ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകൾ നിലവിൽ ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു.

ALSO READ : Bajaj Auto ഇലക്ട്രിക്ക് സ്റ്റാർട്ടോഡ് കൂടിയ പുതിയ Platina 100 ES പുറത്തിറക്കി; വില, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം

GST സ്പെഷ്യൽ കമ്മിഷണർ S കാർത്തികേയൻ, അനെർട്ട് ഡയറക്ടർ നരേന്ദ്രനാഥ് വെള്ളൂരി  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News