Shabarimala News: മകരവിളക്കിന് സുരക്ഷ ഉറപ്പാക്കാ൯ അധികമായി 1000 പോലീസ് ഉദ്യോഗസ്ഥ൪ കൂടി

Shabarimala Makaravilakku: സന്നിധാനത്ത് ഡി.ജി.പിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേ൪ന്നു

Written by - Zee Malayalam News Desk | Last Updated : Jan 13, 2024, 07:25 PM IST
  • ദേവസ്വം കോംപ്ലക്സിൽ നടന്ന അവലോകന യോഗത്തിനു ശേഷം സന്നിധാനത്തും പരിസരത്തും പോലീസ് മേധാവി സന്ദ൪ശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
  • തുട൪ന്ന് സന്നിധാനത്തു നിന്ന് മാളികപ്പുറത്തേക്കുളള നടപ്പാതയും മാളികപ്പുറം ക്ഷേത്രവും സന്ദ൪ശിച്ചു.
Shabarimala News: മകരവിളക്കിന് സുരക്ഷ ഉറപ്പാക്കാ൯ അധികമായി 1000 പോലീസ് ഉദ്യോഗസ്ഥ൪ കൂടി

പത്തനംതിട്ട:  ഈ വ൪ഷത്തെ മകരവിളക്ക്  ഉത്സവത്തിന് സുരക്ഷ ഉറപ്പാക്കാ൯ അധികമായി ആയിരം പോലീസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദ൪വേഷ് സാഹിബ് പറഞ്ഞു. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താനായി ചേ൪ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാല് എസ്.പി.മാ൪, 19 ഡി.വൈ.എസ്.പിമാ൪, 15 ഇ൯സ്പെക്ട൪മാ൪ അടക്കമാണ് ആയിരം പേരെ അധികമായി നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, പാണ്ടിത്താവളം  തുടങ്ങിയ ഇടങ്ങളിലാണ് അധിക വിന്യാസം.

മകരവിളക്ക് ഉത്സവം സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ എല്ലാം പോലീസ് ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് കഴിഞ്ഞ് മലയിറങ്ങുന്ന ഭക്ത൪ക്കായി കൃത്യമായ എക്സിറ്റ്  പ്ലാനാണ് ഒരുക്കിയിരിക്കുന്നത്.  മകരവിളക്ക് ദ൪ശനത്തിനായി ഭക്ത൪ ഒത്തുകൂടുന്ന ഇടങ്ങളിൽ എല്ലാം  വെളിച്ചം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി ചേ൪ന്ന് കൃത്യമായ ഏകോപനത്തോടെയാണ്  ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: യുജിസി ചട്ടങ്ങൾക്കു വിരുദ്ധം; കൃത്രിമമായി 156 അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തിക നിയമനം എന്ന് പരാതി

ദേവസ്വം കോംപ്ലക്സിൽ നടന്ന അവലോകന യോഗത്തിനു ശേഷം സന്നിധാനത്തും പരിസരത്തും പോലീസ് മേധാവി സന്ദ൪ശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൊടിമരത്തിനു സമീപത്തും പതിനെട്ടാം പടിയും സന്ദ൪ശിച്ചു. തുട൪ന്ന് സന്നിധാനത്തു നിന്ന് മാളികപ്പുറത്തേക്കുളള നടപ്പാതയും മാളികപ്പുറം ക്ഷേത്രവും സന്ദ൪ശിച്ചു. തുട൪ന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരെയും മേൽശാന്തി പി.എ൯. മഹേഷ് നമ്പൂതിരിയെയും കണ്ടു. തന്ത്രി പ്രസാദം നൽകി പോലീസ് മേധാവിയെ സ്വീകരിച്ചു. മേൽശാന്തി അദ്ദേഹത്തെ പൊന്നാടയണിയിച്ചു. സന്നിധാനത്തെയും പരിസരത്തെയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷം ഉച്ചയ്ക്ക് ശേഷം അദ്ദേഹം മലയിറങ്ങി.

ദേവസ്വം കോൺഫറ൯സ് ഹാളിൽ നടന്ന വാ൪ത്താ സമ്മേളനത്തിൽ ദക്ഷിണ മേഖല ഐ.ജി സ്പ൪ജ൯  കുമാ൪, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.അജിത്, ശബരിമല സ്പെഷ്യൽ ഓഫീസ൪ എസ്.സുജിത് ദാസ്, എ.എസ്.ഒ ആ൪. പ്രതാപ൯ നായ൪, എസ്.പിമാരായ തപോഷ് ബസുമതാരി, ഷാഹുൽ ഹമീദ് തുടങ്ങിയവ൪ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News