Siddique: 'ഞാൻ അമ്മ - ഡബ്ല്യൂസിസി പോരിന്റെ ഇര'; സിദ്ദിഖ് സുപ്രീം കോടതിയിൽ

ആരോപണങ്ങളിൽ ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സം​ഗം അടക്കമുള്ള കേസിൽ പ്രതിയാക്കിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 26, 2024, 10:09 AM IST
  • അമ്മയും ഡബ്ല്യൂസിസിയും തമ്മിലുള്ള തർക്കത്തിൻ്റെ ഇരയാണ് താനെന്ന് സിദ്ദിഖ്
  • ശരിയായ അന്വേഷണം നടത്താതെയാണ് കേസിൽ പ്രതിയാക്കിയതെന്നും ആരോപിക്കുന്നു
Siddique: 'ഞാൻ അമ്മ - ഡബ്ല്യൂസിസി പോരിന്റെ ഇര'; സിദ്ദിഖ് സുപ്രീം കോടതിയിൽ

മലയാള സിനിമാ സംഘടനകളുടെ പോരിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ്. ലൈം​ഗികാതിക്രമ കേസിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് കേസിൽ തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിക്കുന്നു.

അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റും (അമ്മ), വുമൺ ഇൻ കളക്ടീവും(ഡബ്ല്യുസിസി) തമ്മിൽ നടക്കുന്ന തർക്കത്തിനിരയാണ് താനെന്നാണ് സിദ്ദിഖിന്റെ വാദം. സീനിയർ അഭിഭാഷകൻ മുകുൾ റോത്ത​ഗിയുടെ ജൂനിയറായ രഞ്ജീത റോത്ത​ഗി ഫയൽ ചെയ്ത ഹർജിയിലാണ് മലയാള സിനിമാ സംഘടനകളുടെ തർക്കത്തെ സൂചിപ്പിച്ചിരിക്കുന്നത്. ആരോപണങ്ങളിൽ ശരിയായ അന്വേഷണം നടത്താതെയാണ് പൊലീസ് ബലാത്സം​ഗം അടക്കമുള്ള കേസിൽ പ്രതിയാക്കിയതെന്നും ഹർജിയിൽ പറയുന്നു. 

Read Also: ലൈം​ഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

പരാതി നൽകിയതിനും കേസ് എടുത്തതിനും എട്ട് വർഷത്തെ കാലാവധി ഉണ്ടായി, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പരസ്പര വിരുദ്ധമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഉന്നയിക്കുന്നത്. 

അതേസമയം സിദ്ദിഖിന്റെ ജാമ്യപേക്ഷ തിങ്കളാഴ്ച പരി​ഗണിക്കണമെന്ന് അഭിഭാഷക രഞ്ഡിര റോത്ത​ഗി സുപ്രീം കോടതി രജിസ്ട്രാർക്ക്  കത്തയച്ചു. ഇക്കാര്യം ഇന്ന് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് സുപ്രീം കോടതി വൃത്തങ്ങൾ അറിയിച്ചു.

65 വയസ്സുള്ള സീനിയർ സിറ്റിസൺ ആണ് താനെന്നും അറസ്റ്റ് ഉണ്ടാകുമെന്ന് ഭയപ്പെടുന്നതായും കത്തിൽ ചൂണ്ടികാട്ടുന്നു. പേരക്കുട്ടി ഉൾപ്പെടെയുള്ള കുടുംബത്തിലെ അം​ഗമാണ്, ക്രിമിനൽ പശ്ചാതലമില്ല, നിരവധി അവാർഡുകളും അം​ഗീകാരവും നേടിയിട്ടുണ്ട്, സാക്ഷികളെ സ്വാധീനിക്കുമെന്നോ തെളിവുകൾ നശിപ്പിക്കുമെന്നോയുള്ള ആശങ്ക വേണ്ട,, മുൻകൂർ ജാമ്യത്തിന് കോടതി മുന്നോട്ട് വയ്ക്കുന്ന ഏതു വ്യവസ്ഥയും അം​ഗീകരിക്കാൻ തയ്യാറാണ് തുടങ്ങിയ കാര്യങ്ങൾ കത്തിൽ വിശദീകരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News