Environmental Issue: അമ്പൂരിയെ പരിസ്ഥിതി ലോല പട്ടികയിൽ നിന്ന് ഒഴിവാക്കണം; നാട്ടുകാരുടെ സമരത്തിന് പിന്തുണയുമായി ശശി തരൂർ

പരിസ്ഥിതി ലോല മോഖലയായി പ്രഖ്യാപിക്കുന്നതോടെ ഭൂമി കൈമാറ്റത്തിനും നിർമ്മാണ പ്രവർത്തനങ്ങൾക്കുമടക്കം ബാധിക്കപ്പെട്ടേക്കാമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്.  പേപ്പാറ, നെയ്യാർ വന്യജീവി സങ്കേതത്തിനടുത്തുള്ള കള്ളിക്കാട്, അമ്പൂരി, ആര്യനാട്, വിതുര, കുറ്റിച്ചൽ പഞ്ചായത്തുകളിലെ ഭൂരിഭാഗം മേഖലകളും ഇതിൽ പെടും.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 13, 2022, 06:09 PM IST
  • അമ്പൂരി ഗ്രാമപഞ്ചായത്തിൽ സംയുക്ത സമര സമിതി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംപി.
  • നെയ്യാർ, പേപ്പാറ റിസർവോയറുകൾപ്പെടുന്ന കള്ളിക്കാട്, അമ്പൂരി, ആര്യനാട്, വിതുര, കുറ്റിച്ചൽ പഞ്ചായത്തുകളിലെ സിംഹഭാഗം പ്രദേശങ്ങളും ഇതിൽ പെടും.
  • വരുംദിവസങ്ങളിൽ ഇതിൽ സമരപരിപാടികൾ ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് സംയുക്ത സമരസമിതി പ്രവർത്തകർ.
Environmental Issue: അമ്പൂരിയെ പരിസ്ഥിതി ലോല പട്ടികയിൽ നിന്ന് ഒഴിവാക്കണം; നാട്ടുകാരുടെ സമരത്തിന് പിന്തുണയുമായി ശശി തരൂർ

തിരുവനന്തപുരം: അമ്പൂരിയിലെ നാട്ടുകാരുടെ സമരത്തിന് പിന്തുണയുമായി ശശി തരൂർ എംപി. അമ്പൂരി, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളെ പരിസ്ഥിതിലോല പ്രദേശ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കൊടിയുടെ നിറം നോക്കില്ലെന്ന് ശശി തരൂർ എംപി പറഞ്ഞു. അമ്പൂരി ഗ്രാമപഞ്ചായത്തിൽ സംയുക്ത സമര സമിതി സംഘടിപ്പിച്ച പ്രതിഷേധ സംഗമം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംപി. അമ്പൂരിയുടെ ശബ്ദം ഡൽഹിയിൽ മുഴങ്ങുമെന്നും,  ജനങ്ങളുടെ അഭിലാഷം സാധ്യമാകുമെന്നും എംപി കൂട്ടിച്ചേർത്തു.

തലമുറ തലമുറകളായി വസിച്ചു വരുന്ന മണ്ണിനെ ആർക്കും വിട്ടു നൽകേണ്ടി വരില്ലെന്നും അതിന് ഏതറ്റം വരെ പോകാനും സംസ്ഥാന സർക്കാർ കൂടെയുണ്ടാകുമെന്ന് അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് പാറശാല എംഎൽഎ സി കെ ഹരീന്ദ്രൻ പറഞ്ഞു. ഇതിനുവേണ്ടിയുള്ള എല്ലാ നടപടികളും സർക്കാരിൻറെ ഭാഗത്തുനിന്നും ഉറപ്പാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. നെയ്യാർ, പേപ്പാറ റിസർവോയറുകൾപ്പെടുന്ന കള്ളിക്കാട്, അമ്പൂരി, ആര്യനാട്, വിതുര, കുറ്റിച്ചൽ പഞ്ചായത്തുകളിലെ സിംഹഭാഗം പ്രദേശങ്ങൾ പരിസ്ഥിതിലോലപ്രദേശമായി ഉൾപ്പെടുത്തിക്കൊണ്ട് കരട് വിജ്ഞാപനം വന്നതോടെയാണ് ഗ്രാമങ്ങളിൽ പ്രതിഷേധങ്ങൾ ആഞ്ഞടിച്ചത്. 

Read Also: ആറന്മുള കണ്ണാടി നിർമ്മാണം പഴയ കാല പ്രതാപത്തിന്റെ തിരിച്ചു വരവിൽ

സമരത്തിൻറെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ പ്രാദേശിക ഹർത്താലുകൾ ഉൾപ്പെടെ സംഘടിപ്പിച്ചു കൊണ്ടായിരുന്നു ജനങ്ങൾ രംഗത്തിറങ്ങിയത്. ഇതിൻറെ തുടർച്ചയെന്നോണമാണ് ഇന്ന് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സാമൂഹ്യ  സാംസ്കാരികപ്രവർത്തകരും പരിപാടിയിൽ സന്നിഹിതരായിരുന്നു. വരുംദിവസങ്ങളിൽ ഇതിൽ സമരപരിപാടികൾ ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് സംയുക്ത സമരസമിതി പ്രവർത്തകർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News