തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ക്യാഷ്വാലിറ്റിയ്ക്ക് മുന്നിൽ വച്ച് യുവാവിനെ മർദ്ദിച്ച ആംബുലൻസ് ഡൈവർക്കെതിരെ കേസെടുക്കണമെന്നാവശ്യം ശക്തം. മലയിൻകീഴ് സ്വദേശിയായ റഹീസ് ഖാനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ആംബുലൻസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മർദ്ദിച്ചതെന്നാണ് റഹീസ് ഖാന്‍ പറയുന്നത്.
മലയിൻകീഴ് നിന്ന് കഴക്കൂട്ടത്തെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു റഹീസ് ഖാനും കുടുംബവും. കഴക്കൂട്ടത്തിന് സമീപം വച്ച് ആംബുലൻസ് ഡ്രൈവർ റഹീസ് ഖാന്റെ പിക്ക് അപ് വാഹനത്തെ ഇടിച്ചു. ഇടിയുടെ ആഘാദത്തിൽ വണ്ടി മറിഞ്ഞു. വണ്ടിയിൽ റഹീസും ഭാര്യയും മൂന്ന് കുട്ടികളും ആണ് ഉണ്ടായിരുന്നത്. വണ്ടി മറിഞപ്പോൾ കുട്ടികളിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആംബുലൻസ് ഡ്രൈവർ കുട്ടിയെ എസ്.എ.ടി. ആശുപത്രിയിൽ എത്തിച്ചു.
ഇതിന് പിന്നാലെയാണ് തന്നെയും സഹോദരനെയും എസ്.എ.ടി ആശുപത്രിയുടെ ക്യാഷ്വാലിറ്റിക്ക് മുന്നിൽ വച്ച് മർദ്ദിച്ചതെന്നാണ് റഹീസ് പറയുന്നത്. അതെ സമയം റഹീസ് മദ്യപിച്ച് വാഹനം ഓടിച്ചപ്പോള്‍ മറയുകയായിരുന്നുവെന്നാണ് ആമ്പുലൻ ഡ്രൈവർ പറയുന്നത്. വാഹനം മറിഞ്ഞത് കണ്ട് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചപ്പോൾ മദ്യപിച്ചിരുന്ന റഹീസ് മുഖത്ത് തല്ലിയെന്നും ഡ്രൈവർ പറയുന്നു.
ബഹളം വച്ചതിനെ തുടര്‍ന്ന് റഹീസിനെ ആംബുലൻസിൽ കയറ്റാതെ വരുകയും, ആശുപത്രിയില്‍ എത്തിയ പിന്നാലെ വീണ്ടും അക്രമിക്കുകയും ചെയ്യുകയായിരുന്നു വെന്നുമാണ് ആംബുലൻസ് ഡ്രൈവർ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളേജ് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...