തിരുവനന്തപുരം: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. 10 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ അടിയന്തര സഹായമായി ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. ബാക്കി ഒൻപത് ലക്ഷവും കുടുംബത്തിന് കൈമാറും. കുട്ടിയുടെ സംസ്കാരചടങ്ങ് നടക്കുമ്പോൾ സർക്കാറിന്റെ പ്രതിനിധികൾ ആരും അവിടെ എത്താത്തത് വലിയ ചർച്ചയായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി വീണാ ജോർജ് കുട്ടിയുടെ വീട്ടിലെത്തി സംസ്ഥാന സർക്കാരിന്റെ അടിയന്തര സഹായമായി ഒരു ലക്ഷം രൂപ കൈമാറി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചാണ് സംസ്ഥാനത്തെ ആകെ ഞെട്ടിച്ച സംഭവം നടന്നത്. രണ്ടാഴ്ച മുമ്പാണ് ഇയാൾ പെൺകുട്ടിയുടെ വീടിന് മുകളിൽ താമസിക്കാൻ എത്തിയത്. ആ പരിചയത്തിൽ ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞാണ് കുട്ടിയെ ഇയാൾ കൂട്ടികൊണ്ടു പോകുന്നത്. കുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞതോടെ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയായ അസ്ഫക്കിനെ പോലീസ് പിടികൂടിയെങ്കിലും ഇയാൾ കുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്നാണ് പറഞ്ഞത്. രാത്രിമുഴുവിൻ ചോദ്യം ചെയ്തതിന് ശേഷം ഇന്നലെ രാവിലെയാണ് അസ്ഫാക്ക് കുറ്റം സമ്മതിച്ചത്. തുടർന്ന് തൊട്ടടുത്ത ദിവസം ആലുവ മാർക്കറ്റിന് സമീപത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ALSO READ: സ്പീക്കർ പ്രസ്താവന തിരുത്തുന്നതാണ് നല്ലത്; ബിജെപിയെ വിമർശിച്ച് എൻഎസ്എസിനെ പിന്തുണച്ച് വി.ഡി സതീശൻ
അതേസമയം കുട്ടിയെ കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കാണ് എന്നാണ് അസ്‌ഫക്ക് പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഡൽഹിയിൽ പത്ത് വയസുകാരി പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ ഇയാൾ പൊലീസ് പിടിയിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് റിമാന്റിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി ഇയാൾ കേരളത്തിലേക്ക് കടക്കുകയായിരുന്നു. ദില്ലിയിലേക്കാൾ അതിക്രൂരമായി ഇയാൾ ബിഹാർ സ്വദേശിയായ പെൺകുട്ടിയെയും ഇത്തരത്തിൽ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിയുടെ പൗരത്വം അടക്കം അന്വേഷിക്കാൻ പൊലീസ് സംഘം ബിഹാറിലേക്ക് പോയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...