All Kerala Mens Association: സവാദിനെ മാലയിട്ട് സ്വീകരിക്കും; പിന്തുണ അറിയിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ

 Savad will be received with garlands: ആത്മഹത്യ മാത്രമാണ് സവാദിന്ർറെ മുന്നില് ഇപ്പോഴുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Jun 2, 2023, 04:56 PM IST
  • ആലുവ സബ് ജയിലിൽ നിന്നും പുറത്തിറങ്ങുന്ന സവാദിനെ മാലയിട്ട് സ്വീകരിച്ച് ആ യുവാവിന് ഒരു പുതിയ ജീവിതം ഉണ്ടാക്കാൻ സഹായിക്കുമെന്നും അജിത്ത് കുമാർ വ്യക്തമാക്കി.
  • അത്യാവശ്യം മാന്യമായ ഫാമിലിയാണ് യുവാവിന്റേത്. ഈപ്രശ്നത്തോടെ വീട്ടുകാരെല്ലാം പ്രതിസന്ധിയിലായി ആത്മഹത്യ മാത്രമാണ് മുന്നിലെന്നും അദ്ദേഹം പ്രതികരിച്ചു.
  • ഈപ്രശ്നത്തോടെ വീട്ടുകാരെല്ലാം പ്രതിസന്ധിയിലായി ആത്മഹത്യ മാത്രമാണ് മുന്നിലെന്നും അദ്ദേഹം പ്രതികരിച്ചു.
All Kerala Mens Association: സവാദിനെ മാലയിട്ട് സ്വീകരിക്കും; പിന്തുണ അറിയിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ

കെഎസ്ആർടിസി ബസിൽ ന​ഗ്നതാ പ്രദർശനം നടത്തിയ യുവാവിന് പിന്തുണ അറിയിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ. അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ആണ് പരസ്യമായി സവാദിനെ പിന്തുണച്ച് എത്തിയിരിക്കുന്നത്. നടിയുടേത് വ്യാജ പരാതിയാണെന്നും  ഇൻസ്റ്റഗ്രം ഫോളോവേഴ്സിനെ കൂട്ടാനുള്ള ശ്രമമായിരുന്നു പെൺകുട്ടിയുടേതെന്നും അജിത് കുമാർ ആരോപിച്ചു. സെലിബ്രിറ്റിയാകാനുള്ള ശ്രമമായിരുന്നു പെൺകുട്ടിയുടേതെന്നാണ്  സമൂഹമാധ്യമത്തിലൂടെ അജിത്ത് പ്രതികരണം നടത്തിയത്. ആലുവ സബ് ജയിലിൽ നിന്നും പുറത്തിറങ്ങുന്ന സവാദിനെ മാലയിട്ട് സ്വീകരിച്ച് ആ യുവാവിന് ഒരു പുതിയ ജീവിതം ഉണ്ടാക്കാൻ സഹായിക്കുമെന്നും അജിത്ത് കുമാർ വ്യക്തമാക്കി. അത്യാവശ്യം മാന്യമായ ഫാമിലിയാണ് യുവാവിന്റേത്. ഈപ്രശ്നത്തോടെ വീട്ടുകാരെല്ലാം പ്രതിസന്ധിയിലായി ആത്മഹത്യ മാത്രമാണ് മുന്നിലെന്നും അദ്ദേഹം പ്രതികരിച്ചു. 

ALSO READ: വിദ്യാർത്ഥിനിയില്‍ നിന്നും ഫുൾ ചാർജ് ഈടാക്കി; ചോദ്യം ചെയ്ത രക്ഷിതാവിനെ ബസ് കണ്ടക്ടർ മർദ്ദിച്ചു

വട്ടിയൂർകാവ് അജിത്ത് കുമാറിന്റെ വാക്കുകൾ ഇങ്ങനെ

‘ആത്മഹത്യ മുന്നിൽ കണ്ടാണ് സവാദ് ജയിലിൽ നിന്നിറങ്ങുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിനു പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. കുടുംബമൊക്കെ വീട് പൂട്ടിപ്പോയി. അത്യാവശ്യം ഡീസന്റ് ഫാമിലിയാണ് ആ യുവാവിന്റേത്.  ആകെ തകർന്ന് വല്ലാത്തൊരവസ്ഥയിലാണ് പുള്ളിക്കാരൻ. ഞാൻ സവാദിനെ  കാണാൻ പോയിരുന്നു. ആകെ നിരാശയാണ്. ഫുഡ് പോലും ശരിക്ക് കഴിക്കുന്നില്ല. പുറത്തിറങ്ങിക്കഴിഞ്ഞാൽ ആ യുവാവ് എന്തും ചെയ്യാം. ആ മാനസികാവസ്ഥയിൽ നിന്ന് മാറ്റിയെടുക്കുകയാണ് നമ്മുടെ ലക്ഷ്യം. ഒരുപാട് അംഗങ്ങൾ വരും. ഞങ്ങളൊക്കെ കൂടി സ്വീകരിച്ച് സവാദിന് പുതിയ ജീവിതം കൊടുക്കുകയാണ് ലക്ഷ്യം’- അജിത് കുമാർ പറഞ്ഞു.

കേസിൽ ജാമ്യം ലഭിച്ച് പുറത്തെത്തുന്ന സവാദിനെ ആലുവ സബ് ജയിലിൽ നിന്ന് ഹാരം അണിയിച്ച് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മരണത്തെ മുന്നിൽ കണ്ട് വരുന്ന അദ്ദേഹം സ്വീകരണം കൊണ്ട് മാറണമെന്നും അന്തസായി ജീവിക്കാൻ പറ്റുമെന്ന ചിന്ത അദ്ദേഹത്തിലുണ്ടാക്കണമെന്നും അജിത് കുമാർ കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News