Trivandrum: കോവിഡ് (Covid) കാലത്ത് പിടിച്ച ശമ്പള വിഹിതം ഉടനെ കിട്ടുമെന്ന് കരുതണ്ട. ഇതിനായി സര്‍കാര്‍ ജീവനക്കാര്‍ ഇനിയും ഒരുമാസം കൂടി കാത്തിരിക്കേണ്ടതായുണ്ട്. നേരത്തെ ഏപ്രില്‍ മുതല്‍ അഞ്ചു തവണയായി നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നെങ്കിലും സർക്കാർ തന്നെ പ്രഖ്യാപനത്തിൽ നിന്നും പിന്മാറി. നിലവിൽ മേയ് മുതല്‍ അഞ്ചു ഗഡുക്കളായായിരിക്കും പിടിട്ട തുക നല്‍കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ശമ്പള വർധന അടക്കമുള്ള കാര്യങ്ങൾ ഈ മാസം നടക്കുന്നതിനാൽ സെര്‍വറില്‍ (Server) ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്നും ധന മന്ത്രി വ്യക്തമാക്കി. അതേസമയം ട്രഷറികള്‍ ദുഃഖവെള്ളി, ഈസ്റ്റര്‍ ദിവസങ്ങളിലും പ്രവര്‍ത്തിക്കും. ജീവനക്കാര്‍ക്കു നിയന്ത്രിത അവധിയും സർക്കാർ അനുവദിച്ചിട്ടുണ്ട്. ശമ്പള പെന്‍ഷന്‍ വിതരണം മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Also read: Kerala Assembly Election 2021: കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കൊറോണ
അതേസമയം മാർച്ച് മാസത്തിലെ ശമ്പളം (Salary) ഒന്നാം തീയ്യതി തന്നെ ജീവനക്കാരുടെ അക്കൌണ്ടുകളിലെത്തും. ഇന്നലെ രാവിലെ എട്ട് മണിവരെ ഇ-സബ്മിറ്ര് ചെയ്ത ശേഷം ഹാര്‍ഡ് കോപ്പി ട്രഷറികളിലെത്തിച്ച എല്ലാ ബില്ലുകളും ഇന്നലെ രാത്രിയോടെ പാസ്സാക്കിയതായി ട്രഷറി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍, കരാറുകാരുടെ ബില്ലുകള്‍, ശമ്ബള ബില്ലുകള്‍ തുടങ്ങി എല്ലാ ബില്ലുകളും ഇതില്‍പെടും.
Also read: നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് Covid വ്യാപനം വര്‍ദ്ധിക്കും, മുന്നറിയിപ്പ്
2,3,4 തീയതികളിലും സംസ്ഥാനത്തെ എല്ലാ ട്രഷറികളും പ്രവര്‍ത്തിക്കും. പെന്‍ഷന്‍ വാങ്ങാന്‍ യാതൊരു തടസ്സവുമുണ്ടാവില്ലെന്നും അധികൃതർ അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...