Kannur: ലഹരി ഉപയോഗം പിടിക്കാൻ പോലീസിന്‍റെ ആൽക്കോ സ്കാൻ വാൻ കണ്ണൂരിലും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുക, ലഹരിയ്ക്കെതിരെ പൊതു ജനങ്ങളെ ബോധവത്ക്കരിക്കുക എന്നതാണ് ആൽക്കോ സ്കാൻ വാന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
ലഹരി മരുന്നുകൾ ഉപയോഗിച്ചതിനു ശേഷം വാഹനങ്ങൾ ഓടിക്കുന്നവരെ തെളിവ് സഹിതം പിടികൂടാനാണ് പൊലീസിന്‍റെ ഈ ആൽക്കോ സ്കാന്‍ വാന്‍ നിറത്തില്‍ ഇറങ്ങിയിരിയ്ക്കുന്നത്. ലഹരി ഉപയോഗിച്ചവരെ ഉമിനീർ പരിശോധിച്ച് ഉടൻ കുടുക്കാൻ പൊലീസിന് ആൽക്കോ സ്കാൻ വാനിന്‍റെ സഹായത്തോടെ കഴിയും. നുണഞ്ഞ ലഹരിയുടെ വീര്യവും ഇനവും പരിശോധിക്കുന്നതിനുള്ള ലാബ് സൗകര്യവും വാനിലുണ്ട്. വാഹന പരിശോധനാ സമയത്ത് തന്നെ ലഹരി ഉപയോഗം കണ്ടെത്താമെന്നതാണ് ഇതിന്‍റെ നേട്ടം.
ലഹരി പരിശോധനയ്ക്കുള്ള എല്ലാ സജീകരണങ്ങളോടും കൂടിയ വാൻ ആണ് പോലീസ് സംഘം ഇതിനായി ഉപയോഗിക്കുന്നത്. ലഹരി മരുന്നുകൾ കഴിച്ചതിനു ശേഷം വാഹനങ്ങൾ ഓടിക്കുന്നവരെ പൊലീസ് പിടികൂടിയാൽ പിന്നീടുള്ള പ്രശ്നം അവരെ ഏറ്റവും വലിയ വിഷമം അവരെ ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കുക എന്നതാണ്. ഇത് പരിഹരിക്കുന്നതാണ് ആൽക്കോ സ്കാൻ വാന്‍. അതായത് എല്ലാ സൗകര്യങ്ങളും ഈ വാനില്‍ ലഭ്യമാണ്.
വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഇത്തരം ബസുകളുടെ സേവനം രാജ്യത്ത് ആദ്യമായി നടപ്പാക്കിയത് കേരളത്തിലാണ്. ജില്ലകളില്‍ പര്യടനം നടത്തുന്ന ഈ ബസിൽ, പരിശീലനം ലഭിച്ച 3 പൊലീസ് ടെക്നീഷൻ സ്റ്റാഫും ഒരു എസ്ഐയുമാണ് ഉണ്ടാവുക.
കണ്ണൂർ റൂറൽ സ്റ്റേഷൻ പരിധിയിൽ കണ്ണൂർ റൂറൽ നാർക്കോട്ടിക്ക് സെൽ ഡി. വൈ. എസ്. പി രമേശന്‍റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. സ്വകാര്യ ബസ്സുകളിൽ ഉൾപ്പടെയായിരുന്നു പരിശോധന നടത്തിയത്. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം ബോധവൽക്കരണം കൂടി നടത്തിയ ശേഷമാണ് വിട്ടയക്കുന്നത്.
പഴയങ്ങാടി, ശ്രീണ്ഠാപുരം, തളിപ്പറമ്പ് , പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നു പരിശോധന നടന്നത്. കേരളത്തിലുടനീളം നടപ്പാക്കുന്ന ഈ പദ്ധതി ഓരോ ആഴ്ചയിലും ഓരോ ജില്ലകളിലായാണ് പരിശോധന ശക്തമാക്കുന്നത്. പയ്യന്നൂരിൽ നടന്ന പരിശോധനയ്ക്ക് എസ്. ഐ രമേശൻ കെ.പി, ഉദ്യോഗസ്ഥരായ ഗിരീഷ് കുമാർ ,സോജി അഗസ്റ്റിൻ, ഷിനോജ്, ബൈജു എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...