ആലപ്പുഴ: രണ്ട് കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ ആലപ്പുഴയിൽ ജില്ലാകളക്ടർ നിരോധനാഞജ പ്രഖ്യാപിച്ചു. അസ്വഭാവിക സംഭവങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ എന്നിവയുണ്ടാവുമെന്ന കണക്ക് കൂട്ടലിലാണ് നടപടി.
അതേസമയം സംഭവങ്ങളിലായി 11 പേർ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇത് ബി.ജെ.പി നേതാവ് രഞ്ജിത്തിൻറെ കൊലപാതകത്തിലെ പ്രതികളാണെന്നാണ് സൂചന. പ്രതികൾ എത്തിയെന്ന് സംശയിക്കുന്ന ആംബുലൻസും ആലപ്പുഴ വെള്ളക്കിണർ ഭാഗത്ത് നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് എസ്.ഡി.പി.ഐയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസാണ്.
ALSO READ: SDPI | ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിക്ക് വെട്ടേറ്റു
മണിക്കൂറുകളുടെ ഇടവേളകളിലുണ്ടായ കൊലപാതകങ്ങളിൽ പോലീസും ജാഗ്രതയിലാണ്. ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്. ജില്ലയിലാകെ കർശനമായ പരിശോധനയാണ് നടക്കുന്നത്.
അതേസമയം രണ്ട് കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് വ്യക്തമാക്കി. ഇതിനെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...