Alappuzha Medical College: ​ഗുരുതര വീഴ്ചകൾ പരിശോധിക്കാൻ ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോ​ഗം

മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടക്കുന്ന യോഗത്തിൽ ഡോക്ടർമാരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Sep 13, 2021, 07:37 PM IST
  • ചികിത്സയിലിരിക്കുന്ന രോഗി മരിച്ചുവെന്ന് ബന്ധുക്കൾക്ക് ആശുപത്രിയിൽ നിന്ന് അറിയിപ്പ് നൽകിയത് വിവാദമായിരുന്നു
  • പള്ളിക്കൽ സ്വദേശി രമണൻ മരിച്ചെന്നാണ് ആശുപത്രിയിൽ നിന്ന് ബന്ധുക്കളെ അറിയിച്ചത്
  • എന്നാൽ ഇയാൾ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു
  • മൃതദേഹം ഏറ്റുവാങ്ങാനായി വീട്ടുകാർ എത്തിയപ്പോഴാണ് രോ​ഗി മരിച്ചിട്ടില്ലെന്നും ചികിത്സയിൽ തുടരുകയാണെന്നും വ്യക്തമായത്
Alappuzha Medical College: ​ഗുരുതര വീഴ്ചകൾ പരിശോധിക്കാൻ ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോ​ഗം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് (Alappuzha Medical College) ആശുപത്രിയിലെ ഗുരുതര വീഴ്ചകൾ പരിശോധിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം. മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടക്കുന്ന യോഗത്തിൽ ഡോക്ടർമാരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

ചികിത്സയിലിരിക്കുന്ന രോഗി മരിച്ചുവെന്ന് ബന്ധുക്കൾക്ക് ആശുപത്രിയിൽ നിന്ന് അറിയിപ്പ് നൽകിയത് വിവാദമായിരുന്നു. പള്ളിക്കൽ സ്വദേശി രമണൻ മരിച്ചെന്നാണ് ആശുപത്രിയിൽ നിന്ന് ബന്ധുക്കളെ അറിയിച്ചത്. എന്നാൽ ഇയാൾ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഏറ്റുവാങ്ങാനായി വീട്ടുകാർ എത്തിയപ്പോഴാണ് രോ​ഗി മരിച്ചിട്ടില്ലെന്നും ചികിത്സയിൽ തുടരുകയാണെന്നും വ്യക്തമായത്.

ALSO READ: Alappuzha: ചികിത്സയിലിരിക്കുന്ന രോ​ഗി മരിച്ചതായി ബന്ധുക്കളെ അറിയിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു

ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങൾ മുൻപും ഉയർന്നിരുന്നു. കൊവിഡ് (Covid) രോഗികൾ മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ബന്ധുക്കളെ കൃത്യമായി അറിയിച്ചില്ലെന്നും പരാതി ഉയർന്നിരുന്നു. മൃതദേഹങ്ങൾ മാറി നൽകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ​ഗുരുതരമായ വീഴ്ചകൾ തുടരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News