AI Camera: കെഎസ്ഇബിയെ 'ഷോക്കടിപ്പിച്ച്' എ ഐ ക്യാമറ; ജീപ്പിന് 20,500 രൂപ പിഴയിട്ടു

AI Camera fine: കെഎസ്ഇബിയുടെ KL 18 Q 2693 നമ്പർ ജീപ്പിനാണ് എ ഐ ക്യാമറ പിഴയിട്ടത്. 

Written by - Zee Malayalam News Desk | Last Updated : Jun 21, 2023, 02:03 PM IST
  • ജീവനക്കാർക്കായി വാടകയ്ക്കെടുത്ത ജീപ്പിനാണ് പിഴ കിട്ടിയത്.
  • തോട്ടിയുമായി പോയ വാഹനം കൃത്യമായി എ ഐ ക്യാമറയിൽ പതിഞ്ഞു.
  • KL 18 Q 2693 നമ്പർ ജീപ്പിനാണ് എ ഐ ക്യാമറ പണി കൊടുത്തത്.
AI Camera: കെഎസ്ഇബിയെ 'ഷോക്കടിപ്പിച്ച്' എ ഐ ക്യാമറ; ജീപ്പിന് 20,500 രൂപ പിഴയിട്ടു

കൽപ്പറ്റ: കെഎസ്ഇബിയുടെ ജീപ്പിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. വയനാട്ടിൽ ലൈൻ വർക്കിനായി പോയ കെ.എസ്.ഇ.ബി വാഹനത്തിനാണ് പിഴയിട്ടത്. വാഹനത്തിന് മുകളിലുണ്ടായിരുന്ന തോട്ടിയാണ് കെഎസ്ഇബിയ്ക്ക് പണിയായത്. 20,500 രൂപയാണ് പിഴയിട്ടത്. 

അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്ക്കെടുത്ത ജീപ്പിനാണ് പിഴ കിട്ടിയത്. തോട്ടിയുമായി പോയ വാഹനം കൃത്യമായി എ ഐ ക്യാമറയിൽ പതിഞ്ഞു. ഇതിന് പിന്നാലെ 20,500 രൂപ പിഴയൊടുക്കണമെന്ന് കാണിച്ച് മോട്ടോർ വാഹന വകുപ്പ് കെഎസ്ഇബിയ്ക്ക് നോട്ടീസ് അയക്കുകയായിരുന്നു. KL 18 Q 2693 നമ്പർ ജീപ്പിനാണ് എ ഐ ക്യാമറ പണി കൊടുത്തത്. 

ALSO READ: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ജൂൺ 6-നാണ് കേസ് ചാർജ് ചെയ്തത്. 17-നാണ് നോട്ടീസ് വന്നത്. വണ്ടിയുടെ ചിത്രങ്ങളും പിഴയ്ക്ക് കാരണമായ കുറ്റങ്ങളും സഹിതം വാഹന ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ കത്ത് ലഭിച്ചു. കഴിഞ്ഞ കുറേ കാലങ്ങളായി കെഎസ്ഇബിയ്ക്ക് വേണ്ടി ഓടുന്ന വാഹനമാണിത്. കെഎസ്ഇബിയ്ക്ക് വേണ്ടി ഓടുന്ന വാഹനമായതിനാൽ പിഴ തുക ബോർഡ് തന്നെ അടക്കേണ്ടി വരും. മഴക്കാലമായതിനാൽ ലൈനിൽ ധാരാളം അറ്റകുറ്റപ്പണികൾ ഉളള സമയമാണ്. ഈ സമയത്ത് എ ഐ ക്യാമറയെ പേടിച്ച് വണ്ടി പുറത്തിറക്കാൻ പറ്റാത്ത സാഹചര്യമാണെന്നാണ് ജീവനക്കാർ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News