ADM Naveen Babu Death: 'നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ശരിയായ ദിശയിൽ'; സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ

ADM Naveen Babu Death Police Investigation: പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

Written by - Zee Malayalam News Desk | Last Updated : Dec 5, 2024, 05:04 PM IST
  • നവീൻ ബാബുവിന്റേത് ആത്മഹത്യയല്ലെന്നും കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു
  • പിപി ദിവ്യയ്ക്ക് സംഭവത്തിലുള്ള പങ്കിനെക്കുറിച്ച് സമ​ഗ്രമായി അന്വേഷണം നടത്തിയില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു
ADM Naveen Babu Death: 'നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ശരിയായ ദിശയിൽ'; സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. സർക്കാർ നിലപാട് വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ.

നവീൻ ബാബുവി‍ന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സർക്കാർ വ്യക്തമാക്കി. നവീൻ ബാബുവി‍ന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നും പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ALSO READ: 'ആയിരം രൂപ വിദ്യാർഥികളിലൊരാൾ കടം വാങ്ങിയത്'; വണ്ടി വാടകയ്ക്ക് നൽയിട്ടില്ലെന്ന് ആവർത്തിച്ച് ഉടമ

നവീൻ ബാബുവിന്റേത് ആത്മഹത്യയല്ലെന്നും കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു. പിപി ദിവ്യയ്ക്ക് സംഭവത്തിലുള്ള പങ്കിനെക്കുറിച്ച് സമ​ഗ്രമായി അന്വേഷണം നടത്തിയില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഹൈക്കോടതി നാളെ ഈ ഹർജി പരി​ഗണിക്കും.

സിപിഎം നേതാവായ പിപി ദിവ്യ പ്രതിയായിട്ടുള്ള കേസിൽ പോലീസ് അന്വേഷണത്തിൽ നീതി ലഭ്യമാകുമെന്ന് പ്രതീക്ഷയില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. എല്ലാ തരത്തിലുള്ള വിവരങ്ങളും ശേഖരിച്ചാണ് പോലീസ് അന്വേഷണമെന്നും തുടർന്നും കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിച്ചായിരിക്കും അന്വേഷണമെന്നുമാണ് സർക്കാർ നിലപാട്.

ALSO READ: ആലപ്പുഴ കളർ‌കോട് വാഹനാപകടം; വാഹന ഉടമ ആർടിഒയ്ക്ക് മുൻപിൽ ഹാജരായി, വാഹനം നൽകിയത് പരിചയത്തിന്റെ പുറത്തെന്ന് ഉടമ

സർക്കാർ നിലപാട് സംബന്ധിച്ച റിപ്പോർട്ട് വെള്ളിയാഴ്ച കോടതിയിൽ സമർപ്പിക്കും. കേസ് ഡയറിയും അന്വേഷണ പുരോ​ഗതി റിപ്പോർട്ടും പരി​ഗണിച്ച ശേഷം കേസ് സിബിഐയ്ക്ക് കൈമാറണമോയെന്ന് കോടതി തീരുമാനിക്കും. ഒക്ടോബർ പതിനാറിന് പുലർച്ചെയാണ് കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വദേശമായ പത്തനംതിട്ടയിലേക്ക് എഡിഎമ്മായി പോകാനിരിക്കെ സഹപ്രവർത്തർ നൽകിയ യാത്രയയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ അപമാനകരമായ പരാമർശങ്ങൾ നവീൻ ബാബുവിനെതിരെ നടത്തിയിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം ഉയർന്നത്. കേസിൽ പിപി ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News