Actress Attack Case: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റേത് തന്നെയാണോയെന്ന് ഉറപ്പിക്കുകയാണ് മഞ്ജുവിനെ വിസ്തരിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം. കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത മഞ്ജുവിനെ വിസ്തരിക്കുന്നതിലൂടെ തെളിയിക്കാനാകുമെന്നാണ് പ്രതീക്ഷ. നേരത്തെ മഞ്ജു വാര്യര്‍ അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന ആവശ്യവുമായി ദിലീപ് സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.
Also Read: Actress Attack Case: ദിലീപിന് തിരിച്ചടി; മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കും
കേസിൽ ആരെയൊക്കെ വിസ്തരിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രതിയാകരുതെന്ന അതിജീവിതയുടെ അഭിഭാഷകന്റെ നിലപാടിനെ അംഗീകരിച്ചുകൊണ്ട് സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്നും പ്രോസിക്യൂഷന് സാക്ഷി വിസ്താരം തുടരാമെന്നും അവ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി വിചാരണ കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കേസില്‍ നേരത്തേയും 34 മത്തെ സാക്ഷിയായ മഞ്ജുവിനെ വിസ്തരിച്ചിരുന്നു. ഇതിനിടെ വിചാരണ നടപടികള്‍ക്കുള്ള സമയം നീട്ടണമെന്ന അപേക്ഷ മാര്‍ച്ച് 24 ന് വീണ്ടും പരിഗണിക്കും.
Also Read: ഹോളിക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും, ലക്ഷ്മീ കൃപയാൽ ലഭിക്കും അപാര സമ്പത്ത്!
ദിലീപിന്റെ ആവശ്യം നടി മഞ്ജുവാര്യരെയും കാവ്യാമാധവന്റെ മാതാപിതാക്കളെയും വിസ്തരിയ്ക്കാനുള്ള പ്രോസിക്യൂഷന്‍ നീക്കം തടയണമെന്നതായിരുന്നു. മാത്രമല്ല കേസില്‍ തെളിവുകളുടെ വിടവ് നികത്താനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നാണ് ചൂണ്ടിക്കട്ടിയ ദിലീപിന് ചുട്ട മറുപടിയുമായി സംസ്ഥാന സർക്കറും രംഗത്തുവന്നു. തെളിവുകളുടെ വിടവ് നികത്താനല്ല ഇരയ്ക്ക് നീതി ഉറപ്പിയ്ക്കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. മാത്രമല്ല മഞ്ജുവാര്യരെ വിസ്തരിയ്‌ക്കേണ്ടത് അനിവാര്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ഇതിന് പിന്നാലെയാണ് ദിലീപിന്റെ ആവശ്യം കോടതി തള്ളിയത്.
Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും
ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യുഷൻ വിചാരണ കോടതിയിൽ ആവശ്യമുന്നയിച്ചത്. കൂടാതെ ഫെഡറൽ ബാങ്കിൽ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...