കൊച്ചി: ബലാത്സംഗ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി നടൻ സിദ്ദിഖ്. നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുൻപിലാണ് നടൻ സിദ്ദിഖ് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. സുപ്രീംകോടതിയുടെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് നടൻ ഹാജരായത്. സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
പരാതി നൽകാൻ നടി എട്ട് കൊല്ലം സമയമെടുത്തെന്ന കാര്യം കണക്കിലെടുത്താണ് സുപ്രീം കോടതി കഴിഞ്ഞ മാസം സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് സഹകരിക്കണമെന്നും വിചാരണ കോടതിയിൽ പാസ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
ALSO READ: ബലാംത്സംഗ കേസ്; സിദ്ദിഖിന്റെ ഇടക്കാല മുൻകൂർ ജാമ്യം നീട്ടി
ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര മിശ്ര എന്നിവരുടെ ബെഞ്ചാണ് സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്. നടി രക്ഷിതാക്കളുടെ കൂടെയാണ് സിദ്ദിഖിനെ കാണാൻ വന്നതെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ മുകുൾ റോതഗി സുപ്രീംകോടതിയിൽ വാദിച്ചു.
ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റിൽ സിദ്ദിഖിനെ ആരോപണമില്ലായിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെയും അപമാനിച്ചു. സിദ്ദിഖ് ഇക്കാര്യത്തിൽ പരാതി നൽകിയ ശേഷമാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചതെന്നും റോതഗി വാദിച്ചു. ഇതേ തുടർന്നാണ് സുപ്രീംകോടതി നടന് ജാമ്യം അനുവദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.