ഫെയ്സ്ബുക്കിലെ ഓർമ്മക്കുറിപ്പുകളുമായി അരുൺ പുനലൂർ; 'സിലയിടങ്കളിൽ സിലമനിതർകൾ' പ്രകാശനം ചെയ്തു

നടനും ഫോട്ടോഗ്രാഫറും ഡോക്യൂമെന്ററി സംവിധായകനുമായ അരുൺ പുനലൂരിന്റെ ആദ്യ പുസ്തകമാണ് 'സിലയിടങ്കളിൽ സിലമനിതർകൾ'

Written by - Zee Malayalam News Desk | Last Updated : Jan 5, 2022, 03:43 PM IST
  • അരുൺ ഫെയസ്ബുക്കിൽ എഴുതിയ അനുഭവക്കുറിപ്പുകൾ, യാത്രാവിവരണങ്ങൾ, കഥകൾ തുടങ്ങിയവ ഉൾകൊള്ളിച്ചതാണ് പുസ്തകം.
  • സംവിധായകരായ നാദിർഷാ, നടന്മാരായ പൃഥിരാജ്, ആസിഫ് അലി, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, നടി ജൂവൽ മേരി എന്നിവർ ചേർന്ന് പ്രകാശനകർമം നിർവഹിച്ചു.
  • മാധ്യമ പ്രവർത്തകൻ പ്രേംചന്ദ് പുസ്തകത്തിൽ അവതാരികയും റസൂൽ പൂക്കുട്ടി, നാദിർഷാ, എബ്രഹാം മാത്യു, ഇന്ദുമേനോൻ എന്നിവർ ആസ്വാദനക്കുറിപ്പുകളും എഴുതിയിട്ടുണ്ട്.
  • പുസ്തകത്തിലുള്ളത് തിരഞ്ഞെടുത്ത 61 എഴുത്തുകൾ.
ഫെയ്സ്ബുക്കിലെ ഓർമ്മക്കുറിപ്പുകളുമായി അരുൺ പുനലൂർ; 'സിലയിടങ്കളിൽ സിലമനിതർകൾ' പ്രകാശനം ചെയ്തു

കൊല്ലം: നടനും ഫോട്ടോഗ്രാഫറും ഡോക്യൂമെന്ററി സംവിധായകനുമായ അരുൺ പുനലൂരിന്റെ ആദ്യ പുസ്തകം 'സിലയിടങ്കളിൽ സില മനിതർകൾ' പ്രകാശനം ചെയ്തു. നാദിർഷാ, പൃഥിരാജ്, ആസിഫ് അലി, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, ജൂവൽ മേരി എന്നിവർ ചേർന്നാണ് പ്രകാശന കർമം നിർവഹിച്ചത്.

2015 മുതൽ അരുൺ പുനലൂർ ഫെയ്സ് ബുക്കിൽ എഴുതിയ അനുഭവക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, കഥകൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുത്ത 61 എഴുത്തുകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read: Covid World Update: 7 ദിവസത്തിനുള്ളിൽ സുഖം പ്രാപിച്ചാലും കോവിഡ് രോഗികൾക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിർബന്ധം: WHO

ഓസ്‌ക്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയുടെ ചിത്രമാണ് പുസ്തകത്തിൻ്റെ കവർ പേജിലുള്ളത്. മാധ്യമ പ്രവർത്തകൻ പ്രേംചന്ദ് അവതാരികയും റസൂൽ പൂക്കുട്ടി, നാദിർഷാ, എഴുത്തുകാരായ എബ്രഹാം മാത്യു, ഇന്ദുമേനോൻ എന്നിവർ ആസ്വാദന കുറിപ്പും എഴുതിയിട്ടുണ്ട്. പ്രശസ്ത കാർട്ടൂണിസ്റ്റായ രതീഷ് രവിയാണ് കവർ ചിത്രം വരച്ചത്.

Also Read: Kappela | കപ്പേള തമിഴിലേക്കും, റീമേക്ക് അവകാശം സ്വന്തമാക്കി ​ഈ സംവിധായകൻ

ഹിന്ദി, തമിഴ്, മറാത്തി, കന്നഡ, മലയാളം സിനിമാ മേഖലയിൽ നിന്നുള്ള നടീനടന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും, രാഷ്ട്രീയ, സാമൂഹിക, മാധ്യമ, സാഹിത്യ മേഖലകളിൽ നിന്നുള്ള പ്രഗത്ഭരുടെയും സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴിയാണ് പുസ്തകത്തിന്റെ കവർ റിലീസ് നിർവ്വഹിച്ചത്. ബി. എസ് പബ്ലിക്കേഷൻസാണ് പ്രസാധകർ. അരുൺ പുനലൂർ ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ തമാശകൾ നിറഞ്ഞ വേറിട്ട എഴുത്തുമായി പ്രശസ്തനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News