PV Anvar: പിവി അൻവർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ തടയണയും റോപ്‌വേയും ഇന്ന് പൊളിച്ചു മാറ്റും

PV Anvar: പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ തടയണയും റോപ് വേയും ഇന്ന് പൊളിച്ചു നീക്കും.

Written by - Zee Malayalam News Desk | Last Updated : Feb 11, 2022, 08:42 AM IST
  • പിവി അൻവർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ തടയണയും റോപ്‌വേയും ഇന്ന് പൊളിച്ചു മാറ്റും
  • നടപടികൾ ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്
PV Anvar: പിവി അൻവർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ തടയണയും റോപ്‌വേയും ഇന്ന് പൊളിച്ചു മാറ്റും

നിലമ്പൂർ: PV Anvar: പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ തടയണയും റോപ് വേയും ഇന്ന് പൊളിച്ചു നീക്കും. നടപടികൾ ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. 

നേരത്തെ അനുമതിയില്ലാതെ കെട്ടിയ തടയണ പൊളിച്ചു നീക്കാൻ ഹൈക്കോടതിയും ഓംബുഡ്‌സ്മാനും നിർദേശിച്ചിരുന്നു. 2015-16 കാലയളവിലാണ് കക്കാടംപൊയിലിൽ അനുമതിയില്ലാതെ പി വി അൻവർ (PV Anvar) തടയണകൾ നിർമ്മിച്ചത്. ഇതിനെതിരെയുള്ള  പ്രദേശവാസികളുടെ പരാതിയിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

Also Read: Pv Anwar| പി.വി അൻവർ എം.എൽ.എക്കെതിരെ 50 ലക്ഷത്തിൻറെ ക്രഷർ തട്ടിപ്പ് കേസ്, കേസ് കണ്ടെത്തിയതായി ക്രൈംബ്രാഞ്ച്

റസ്‌റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലി വിവാദ തടയണക്ക് കുറുകെ പി വി അന്‍വര്‍ എംഎല്‍എയുടെ (PV Anvar MLA) ഭാര്യാപിതാവ് സി കെ അബ്ദുൾ ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. കൂടാതെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ ജനുവരി 25ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ ഉത്തരവ് നല്‍കിയിരുന്നു.

Also Read: Viral Video: തേങ്ങ പൊളിക്കാൻ സഹായിക്കുന്ന നായ..! കേരളത്തിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു

എന്നാൽ രണ്ടാം തവണയും നടപടികൾ വൈകിയിരിക്കുകയാണ്. നേരത്തെ അനധികൃതനിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്യാൻ സെപ്റ്റംബർ 22 ന് ഓംബുഡ്‌സ്മാന്‍ ഉത്തരവ് നല്‍കിയിരുന്നെങ്കിലും ഇത് നടപ്പാക്കാത്ത സാഹചര്യത്തിൽ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News